അവരുടെ ആദ്യരാത്രി; ചാരുഹസനും കീര്‍ത്തി സുരേഷിന്റെ മുത്തശ്ശിയും ഒന്നിച്ച പ്രണയരംഗം വൈറലാകുന്നു (വിഡിയോ) 

വാർദ്ധക്യത്തിലേക്ക് ‌കടന്ന രണ്ട് ദമ്പതികൾ ആദ്യ രാത്രിയിൽ മുറിയിൽ കണ്ടുമുട്ടുന്ന രം​ഗമാണ് ചർച്ചയാകുന്നത്
അവരുടെ ആദ്യരാത്രി; ചാരുഹസനും കീര്‍ത്തി സുരേഷിന്റെ മുത്തശ്ശിയും ഒന്നിച്ച പ്രണയരംഗം വൈറലാകുന്നു (വിഡിയോ) 
Updated on
1 min read

വിജയ് ശ്രീ ജി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം ദാ ദാ 87ലെ ഒരു പ്രണയരം​ഗമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വാർദ്ധക്യത്തിലേക്ക് ‌കടന്ന രണ്ട് ദമ്പതികൾ ആദ്യ രാത്രിയിൽ മുറിയിൽ കണ്ടുമുട്ടുന്ന രം​ഗമാണ് ചർച്ചയാകുന്നത്. 

കമല്‍ഹാസന്റെ സഹോദരനും നടനുമായ ചാരുഹാസനും കീര്‍ത്തി സുരേഷിന്റെ മുത്തശ്ശിയായ സരോജയുമാണ് ഈ രം​ഗത്തിൽ അഭിനയിച്ചിരിക്കുന്നത്. നോട്ടം കൊണ്ട് പോലും പ്രണയം കൈമാറുന്ന ഇരുവരെയും സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. 'ഇഞ്ചി ഇടുപ്പഴകി' എന്ന ഗാനവും പശ്ചാത്തലത്തില്‍ കേള്‍ക്കാം. 

1988ല്‍ ഇറങ്ങിയ കമല്‍ഹാസന്‍ ചിത്രം സത്യയുടെ രണ്ടാം ഭാഗമാണ്  ദാ ദാ 87 എന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് ഒന്നിനാണ് ചിത്രം റിലീസിനെത്തുന്നത്. കാലൈ സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലറുകളും പോസ്റ്ററുകളും ഇതിനോടകം തന്നെ ഹിറ്റായിക്കഴിഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com