'അവര്‍ വീണ്ടും ഒന്നായി'; ധനുഷിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മഞ്ജു വാര്യര്‍

പച്ചയമ്മയും ചിദംബരവുമായി ശിവസാമി വീണ്ടും ഒന്നു ചേര്‍ന്നപ്പോള്‍ എന്ന അടിക്കുറിപ്പിലാണ് ചിത്രം
'അവര്‍ വീണ്ടും ഒന്നായി'; ധനുഷിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മഞ്ജു വാര്യര്‍
Updated on: 
1 min read

മഞ്ജു വാര്യറുടെ ആദ്യത്തെ തമിഴ് ചിത്രമായിരുന്നു അസുരന്‍. ധനുഷ് പ്രധാനവേഷത്തില്‍ എത്തിയ ചിത്രം വന്‍ വിജയമായിരുന്നു. വെട്രിമാരന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടേയും പ്രകടനം ഒന്നിനൊന്ന് മികച്ചതായിരുന്നു. അസുരനിലെ പച്ചയമ്മയായുള്ള മഞ്ജുവിന്റെ പ്രകടം താരത്തിന് തമിഴ്‌സിനിമ ലോകത്തെ നിരവധി ആരാധകരെയാണ് നേടിക്കൊടുത്തത്. ഇപ്പോള്‍ ധനുഷിനെ വീണ്ടും കണ്ടതിന്റെ സന്തോഷം പങ്കുവെക്കുകയാണ് താരം. 

ധനുഷിനും അസുരനിലെ മകനായി അഭിനയിച്ച കെന്‍ കരുണാസിനുമൊപ്പമുള്ളതാണ് ചിത്രം. പച്ചയമ്മയും ചിദംബരവുമായി ശിവസാമി വീണ്ടും ഒന്നു ചേര്‍ന്നപ്പോള്‍ എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമ ലോകത്ത് വന്‍ വരവേല്‍പ്പാണ് അസുരന് ലഭിച്ചത്. 100 കോടിയില്‍ അധികം രൂപയാണ് ചിത്രം വാരിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER