അവള്‍ക്കിനി എന്നും പെരുന്നാള്., അനുഗ്രഹം വേണം പുണ്യാളാ: പൊറിഞ്ചു മറിയം ജോസിലെ ആദ്യ ഗാനം പുറത്ത് 

വിജയ് യേശുദാസും സച്ചിന്‍ രാജും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
അവള്‍ക്കിനി എന്നും പെരുന്നാള്., അനുഗ്രഹം വേണം പുണ്യാളാ: പൊറിഞ്ചു മറിയം ജോസിലെ ആദ്യ ഗാനം പുറത്ത് 
Updated on
1 min read

ജോഷിയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറുമെല്ലാം വന്നതു മുതല്‍ക്കേ ആരാധകര്‍ വന്‍ ആവേശത്തോടു കൂടി കാത്തിരിപ്പാണ്. ഇപ്പോള്‍ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 

പൊറിഞ്ചു മറിയം ജോസിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. 'മനമറിയുന്നോള്' എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എവുതിയിരിക്കുന്നത് ജ്യോതിഷ് ടി കാശിയും സംഗീതം നല്‍കിയിരിക്കുന്നത് ജേക്‌സ് ബിജോയും ആണ്. വിജയ് യേശുദാസും സച്ചിന്‍ രാജും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി  പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച്, കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോന്‍ ആണ് നിര്‍മ്മാണം. 

ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിങ് ശ്യാം ശശിധരന്‍ ആണ് നിര്‍വ്വഹിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

MG Sreekumar, Mammootty
Prithviraj, Odiyan
Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com