അവസാനം അവള്‍ക്ക് നീതി ലഭിക്കുമോ?; ഫ്രാങ്കോ മുളയ്ക്കല്‍ കഥയും സിനിമയാകുന്നു, ട്രെയിലര്‍ കാണാം 

ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നതും സംവിധാനം നിർവഹിച്ചിരിക്കുന്നതും ആന്റോ ഇലഞ്ഞിയാണ്
അവസാനം അവള്‍ക്ക് നീതി ലഭിക്കുമോ?; ഫ്രാങ്കോ മുളയ്ക്കല്‍ കഥയും സിനിമയാകുന്നു, ട്രെയിലര്‍ കാണാം 
Updated on: 
1 min read

ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഉയര്‍ന്ന ലൈംഗീക ആരോപണവും കന്യാസ്ത്രീ സമരവും പ്രമേയമാക്കി സിനിമ ഒരുങ്ങുന്നു. ‘ദ ഡാര്‍ക്ക് ഷേയ്ഡ്സ് ഓഫ് ആന്‍ എയ്ഞ്ചല്‍ ആന്‍ ഷെപ്പേര്‍ഡ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. മൂന്നര മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറാണ് അണിയറപ്രവർത്തകർ പുറത്തിവിട്ടിട്ടുള്ളത്. 

ഇലന്ദര്‍ രൂപതാ മെത്രാന്‍ ചാക്കോ മുളയ്ക്കല്‍ കേസ് എന്നാണ് ട്രെയിലറിൽ സംഭവത്തെ വിവരിക്കുന്നത്. ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നതും സംവിധാനം നിർവഹിച്ചിരിക്കുന്നതും ആന്റോ ഇലഞ്ഞിയാണ്. കവേലില്‍ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയായതായാണ് ലഭിക്കുന്ന വിവരം. മൂന്ന് ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്. 

തമിഴ് സംവിധായകൻ രാംദാസ് രാമസ്വാമി ചിത്രത്തിൽ ഒരു പ്രധാന വേഷം കൈക‌ാര്യം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ രണ്ടാംഘട്ട ഷൂട്ടിംഗ് ഡല്‍ഹിയിലും ജലന്ധറിലുമായി മാര്‍ച്ച് അവസാന വാരം നടക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER