അവസാനം സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന സിനിമ!; കൂളിങ് ഗ്ലാസില്‍ പുള്ളിഷര്‍ട്ടുമിട്ട് റോയല്‍ എന്‍ഫീല്‍ഡിനരികില്‍ പൃഥ്വിരാജ്

പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം 'ബ്രദേഴ്‌സ് ഡേ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
അവസാനം സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന സിനിമ!; കൂളിങ് ഗ്ലാസില്‍ പുള്ളിഷര്‍ട്ടുമിട്ട് റോയല്‍ എന്‍ഫീല്‍ഡിനരികില്‍ പൃഥ്വിരാജ്
Updated on: 
1 min read

പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം 'ബ്രദേഴ്‌സ് ഡേ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.  പിങ്ക് കൂളിങ് ഗ്ലാസില്‍ പുള്ളിഷര്‍ട്ടുമിട്ട് റോയല്‍ എന്‍ഫീല്‍ഡിനരികില്‍ നില്‍ക്കുന്ന പൃഥ്വിയുടെ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. കലാഭവന്‍ ഷാജോണ്‍ സംവിധായകനാകുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ. 

ഒരു മാസ്സ് ചിത്രമായിരിക്കും ഇതെന്നാണ് പോസ്റ്റര്‍ കണ്ട പ്രേക്ഷകരുടെ പ്രതികരണം. സാധാരണക്കാര്‍ക്ക് മനസിലാകുന്ന ഭാഷയിലുള്ള സിനിമയിലെത്തുന്നതില്‍ സന്തോഷമെന്ന് ചില രസികന്‍ കമന്റുകളും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത പോസ്റ്ററിന് മറുപടിയായി ലഭിക്കുന്നുണ്ട്. 

ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നാദിര്‍ഷയാണ് സംഗീതം പകരുന്നത്. ജനൂസ് മുഹമ്മദ് മജീദ് സംവിധാനം ചെയ്ത 'നയണ്‍' ആണ് അവസാനം പൃഥ്വിരാജ് നായകനായി തീയേറ്ററുകളിലെത്തിയ ചിത്രം. എന്നാല്‍ ചിത്രത്തിന് വലിയ വിജയം നേടാന്‍ സാധിച്ചിരുന്നില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER