അവാര്‍ഡ് രണ്‍വീര്‍ സിങ്ങിന്; ദേഷ്യപ്പെട്ട് ഷോയില്‍ നിന്ന് ഇറങ്ങിപ്പോയി ഷാഹിദ് കപൂര്‍

മികച്ച നടനുള്ള അവാര്‍ഡ് പ്രതീക്ഷിച്ചാണ് ഷാഹിദ് ഷോയില്‍ എത്തിയത്
അവാര്‍ഡ് രണ്‍വീര്‍ സിങ്ങിന്; ദേഷ്യപ്പെട്ട് ഷോയില്‍ നിന്ന് ഇറങ്ങിപ്പോയി ഷാഹിദ് കപൂര്‍
Updated on: 
1 min read


മികച്ച നടനുള്ള അവാര്‍ഡ് നല്‍കാത്തതിനെ തുടര്‍ന്ന് ബോളിവുഡ് നടന്‍ ഷാഹിദ് കപൂര്‍ ഷോയില്‍ നിന്ന് ഇറങ്ങിപ്പോയതായി റിപ്പോര്‍ട്ട്. സ്റ്റാര്‍ സ്‌ക്രീന്‍ അവാര്‍ഡിന് ഇടയിലാണ് സംഭവമുണ്ടായത്. മികച്ച നടനുള്ള അവാര്‍ഡ് പ്രതീക്ഷിച്ചാണ് ഷാഹിദ് ഷോയില്‍ എത്തിയത്. കൂടാതെ ഷോയില്‍ അവതരിപ്പാക്കാനായി ഒരു ഡാന്‍സും താരം റിഹേഴ്‌സല്‍ ചെയ്തിരുന്നു. എന്നാല്‍ അവാര്‍ഡ് രണ്‍വീര്‍ സിങ്ങിന് ആണെന്ന് അറിഞ്ഞതോടെ താരം ഇറങ്ങിപ്പോവുകയായിരുന്നു എന്നാണ് പിങ്ക് വില്ലയില്‍ വന്ന റിപ്പോര്‍ട്ട്.

ഗല്ലി ബോയിലെ അഭിനയത്തിലാണ് രണ്‍വീറിന് അവാര്‍ഡ് ലഭിച്ചത്. കബീര്‍ സിങ്ങില്‍ ഷാഹിദ് കപൂറും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അവാര്‍ഡ് പ്രതീക്ഷിച്ചാണ് താരം ഷോയില്‍ ഡാന്‍സ് കളിക്കാനുള്ള തയാറെടുപ്പുകള്‍ നടത്തിയത്. എന്നാല്‍ അവാര്‍ഡ് കിട്ടാതിരുന്നതോടെ പെര്‍ഫോര്‍മന്‍സ് വേണ്ടെന്നുവെച്ച് താരം പോവുകയായിരുന്നു എന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തത്. അവാര്‍ഡ് ഷോയുടെ അധികൃതരുടെ അണ്‍പ്രൊഫഷണല്‍ പെരുമാറ്റത്തില്‍ ഷാഹിദ് അസ്വസ്ഥനാവുകയായിരുന്നു.

ഷാഹിദ് കപൂറും രണ്‍വീറും പത്മാവദില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. ഷൂട്ടിങ് സെറ്റില്‍ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്ന് അന്നുതന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇരുവരുടേയും സീനുകള്‍ വേറെയാണ് ഷൂട്ട് ചെയ്തിരുന്നു. മുംബൈയില്‍ ഞായറാഴ്ച വൈകുന്നേരമായിരുന്നു സ്റ്റാര്‍ സ്‌ക്രീന്‍ അവാര്‍ഡ്. മികച്ച നടനുള്ള അവാര്‍ഡ് കൂടാതെ എന്റര്‍ടെയ്‌നര്‍ ഓഫ് ദി അവാര്‍ഡും രണ്‍വീറിന് ആയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER