'അവിടെ സിനിമയുടെ റിലീസ്, ഇവിടെ ഞാന്‍ അടുക്കളപ്പണിയില്‍'; കുറിപ്പുമായി സംവൃത സുനില്‍

വളരെ സ്‌നേഹത്തോടെയാണ് താന്‍ ഈ കഥാപാത്രം ചെയ്തത് എന്നാണ് താരം കുറിക്കുന്നത്
'അവിടെ സിനിമയുടെ റിലീസ്, ഇവിടെ ഞാന്‍ അടുക്കളപ്പണിയില്‍'; കുറിപ്പുമായി സംവൃത സുനില്‍
Updated on
1 min read

രാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന മടങ്ങിവരവാണ് സംവൃതയുടേത്. വിവാഹത്തിന് ശേഷം സിനിമയോട് ഗുഡ്‌ബൈ പറഞ്ഞ സംവൃത ബിജു മേനോന്‍ നായകനായെത്തുന്ന 'സത്യം പറഞ്ഞാ വിശ്വസിക്കുവോ?' എന്ന ചിത്രത്തിലൂടെ തിരിച്ചുവരികയാണ്. ചിത്രത്തിലെ ഗാനങ്ങളും സംവൃതയുടെ ലുക്കുമെല്ലാം ഇതിനോടകം ആരാധകരുടെ മനസു കീഴടക്കിക്കഴിഞ്ഞു. ഏഴ് വര്‍ഷത്തിന് ശേഷമുള്ള പ്രിയതാരത്തിന് തിരിച്ചുവരവിനെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. മികച്ച പ്രതികരണം നേടി തീയെറ്ററില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ് ചിത്രം. എന്നാല്‍ അങ്ങ് അമേരിക്കയിലെ വീട്ടില്‍ വീട്ടുജോലികളില്‍ മുഴുകിയിരിക്കുകയാണ് താരം. ചിത്രത്തിലെ ഗീത എന്ന കഥാപാത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുകയാണ് സംവൃത. 

സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ? എന്ന ചിത്രത്തില്‍ ഗീത എന്ന കഥാപാത്രത്തെയാണ് സംവൃത അവതരിപ്പിച്ചത്. വളരെ സ്‌നേഹത്തോടെയാണ് താന്‍ ഈ കഥാപാത്രം ചെയ്തത് എന്നാണ് താരം കുറിക്കുന്നത്. 'ഇത് ഗീതയുടെ ആദ്യ സെല്‍ഫിയാണ്. നീണ്ട ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഏറെ സ്‌നേഹത്തോടെ അഭിനയിച്ച ഒരു കഥാപാത്രം ഇന്ന് തിയറ്ററുകളില്‍ എത്തുകയാണ്. ലോകത്തിന്റെ മറ്റൊരു ഭാഗത്ത്, വീട്ടിലെ നിത്യ ജോലികള്‍ ചെയ്യുന്നതിനിടയില്‍, എല്ലാം നന്നായി നടക്കട്ടെയെന്നും ഞങ്ങളുടെ ഈ കൊച്ചു സിനിമയ്ക്ക് തിയറ്ററില്‍ ഊഷ്മളമായ സ്വീകരണം ലഭിക്കട്ടേയെന്നും പ്രത്യാശിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു.' ഗീതയുടെ വേഷത്തിലെ ഒരു സെല്‍ഫിക്കൊപ്പം സംവൃത കുറിച്ചു. 

വിവാഹത്തിന് ശേഷം ഭര്‍ത്താവിനൊപ്പം അമേരിക്കയിലാണ് സംവൃത. ഭര്‍ത്താവ് അഖില്‍ അവിടെ ഐടി ഉദ്യോഗസ്ഥനാണ്. നാലര വയസ്സുള്ള മകന്‍ അഗസ്റ്റ്യ അവിടെ  പ്ലേ സ്‌കൂളില്‍ പഠിക്കുന്നു. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ ഉടന്‍ സംവൃത അമേരിക്കയിലേക്കു മടങ്ങിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com