കങ്കണ റണാവത്തിന്റെ സിനിമയിൽ നിന്ന് പിൻമാറുകയാണെന്ന് ഛായാഗ്രാഹകൻ പിസി ശ്രീറാം. ബോളിവുഡ് നടി കങ്കണ റണാവത്തും മഹാരാഷ്ട്ര സർക്കാരും തമ്മിലുള്ള പോര് രൂക്ഷമാകുന്നതിനിടയിലാണ് ശ്രീറാമിന്റെ പിൻമാറ്റം. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് സിനിമയിൽ നിന്ന് പിൻമാറുകയാണെന്ന് ശ്രീറാം വ്യക്തമാക്കിയത്. സിനിമയുടെ അണിയറ പ്രവർത്തകരോട് തന്റെ നിലപാട് വ്യക്തമാക്കിയതായി അദ്ദേഹം ട്വിറ്റർ കുറിപ്പിൽ വ്യക്തമാക്കി.
'കങ്കണ റണാവത്ത് നായികയായെത്തുന്ന ഒരു സിനിമ നിരസിക്കേണ്ടി വന്നിരിക്കുന്നു. സ്വയം ആഴത്തിലുള്ള അസ്വസ്ഥത അനുഭവപ്പെടുകയാണ്. നിർമാതാളോട് എന്റെ നിലപാട് വിശദീകരിച്ചു. അവർക്ക് അത് മനസിലാവുകയും ചെയ്തിട്ടുണ്ട്. ശരിയെന്ന് തോന്നുന്നതാണ് ചില സമയങ്ങളിൽ എല്ലാം. അവർക്ക് എല്ലാ ആശംസകളും നേരുന്നു'- പി.സി ശ്രീറാം കുറിച്ചു
നടൻ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തെത്തുടർന്ന് നടത്തിയ പരാമർശങ്ങളുടെ പേരിൽ കങ്കണയും മഹാരാഷ്ട്ര സർക്കാരും തമ്മിൽ ഇടഞ്ഞതായിരുന്നു തുടക്കം. മുബൈയെ പാക് അധിനിവേശ കാശ്മീരിനോട് ഉപമിച്ചു കൊണ്ടുള്ള കങ്കണയുടെ ട്വീറ്റ് വിവാദത്തിലായി. ഇതോടെ നടിയെ രൂക്ഷമായി വിമർശിച്ച് സിനിമാ പ്രവർത്തകരും കോൺഗ്രസും ശിവസേനയും എൻസിപിയും ഉൾപ്പെടെയുള്ള പാർട്ടികളും രംഗത്തെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates