‘അവൾ യെസ് പറഞ്ഞു’, കാമുകിയെ വെളിപ്പെടുത്തി റാണ ദഗുബാട്ടി 

മിഹീഖ ബജാജ് ആണ് താരത്തിന്റെ കാമുകി
‘അവൾ യെസ് പറഞ്ഞു’, കാമുകിയെ വെളിപ്പെടുത്തി റാണ ദഗുബാട്ടി 
Updated on
1 min read

കാമുകിയെ ആരാധകർക്ക് പരിചയപ്പെടുത്തി നടൻ റാണ ദഗുബാട്ടി. ‘അവൾ യെസ് പറഞ്ഞു’ എന്ന അടിക്കുറിപ്പോടെ പ്രണയിനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് റാണ പ്രണയവാർത്ത പുറത്തുവിട്ടത്. മിഹീഖ ബജാജ് ആണ് താരത്തിന്റെ കാമുകി. 

ഡ്യൂ ഡ്രോപ് ഡിസൈൻ സ്റ്റുഡിയോ എന്ന ഡിസൈൻ സ്ഥാപനം നടത്തുകയാണ് ഹൈദരാബാദ് സ്വദേശിയായ മിഹീഖ. ഇരുവരുടെയും വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. റാണ പങ്കുവച്ച ചിത്രത്തിന് താഴെ നടിമാരായ സാമന്ത, കിയാര അദ്വാനി, ശ്രുതി ഹാസന്‍, ഹന്‍സിക, റാഷി ഖന്ന എന്നിവരടക്കം ആശംസകൾ അറിയിച്ച് എത്തിയിട്ടുണ്ട്‌. 

‘വിരാട പർവം’, ‘ഹാതി മേരേ സാതി’ എന്നിവയാണ് റാണയുടെ പുതിയ സിനിമകൾ. ‘വിരാട പർവ’ത്തിൽ സായ് പല്ലവിയാണ് നായിക. 

 
 
 
 
 
 
 
 
 
 
 
 
 

And she said Yes :) #MiheekaBajaj

A post shared by Rana Daggubati (@ranadaggubati) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com