അവൾക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ സംഭവിച്ചത്; ഹ്രസ്വ ചിത്രം വൈറൽ

അവൾക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ സംഭവിച്ചത്; ഹ്രസ്വ ചിത്രം വൈറൽ
അവൾക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ സംഭവിച്ചത്; ഹ്രസ്വ ചിത്രം വൈറൽ
Updated on: 
1 min read

ബഡ്​ഗി എന്ന ഹ്രസ്വ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. നിരന്തരം ​ഗാർഹിക പീഡനങ്ങൾ ഏറ്റുവാങ്ങുന്ന വിവാഹിതയായ പെൺകുട്ടിയുടെ കുറച്ച് ദിവസത്തെ സ്വാതന്ത്ര്യത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നടിയും മോഡലുമായ കേതകി നാരായണനാണ് ചിത്രം ഒരുക്കിയത്. 

'പക്ഷികൾ പറക്കേണ്ടവരാണ്, കൂട്ടിലടയ്ക്കപ്പെടേണ്ടവരല്ല അതുപോലെ മനുഷ്യരും'- എന്നാണ് ചിത്രത്തിന്റെ കാതൽ. ഭർത്താവിന്റെ ഉപദ്രവം മൂലം സ്വന്തം സ്വപ്നങ്ങൾ മൂടിക്കെട്ടി താമസിക്കുന്ന പെൺകുട്ടിക്ക് ലോക്ക്ഡൗൺ മൂലം അപ്രതീക്ഷിതമായി സ്വാതന്ത്ര്യം ലഭിക്കുന്നതും അവൾ അതിനെ എങ്ങനെയാണ് ഉപയോ​ഗിക്കുന്നത് എന്നുമാണ് ചിത്രം പറയുന്നത്. 

മലയാളം, ഹിന്ദി, മറാത്തി, തെലുങ്ക് ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള താരമാണ് കേതകി. ദിവാൻജി മൂല, അണ്ടർവേൾഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും പരിചിതയാണ് താരം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER