അശ്ലീലവും ദ്വയാർത്ഥ പ്രയോ​ഗങ്ങളും നിറഞ്ഞ് 'ഇരണ്ടാം കുത്ത്' ടീസർ; വിവാദം

ഒരു പ്രേത ബം​ഗ്ലാവിൽ കുടുങ്ങിപ്പോകുന്ന യുവാക്കളുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്
അശ്ലീലവും ദ്വയാർത്ഥ പ്രയോ​ഗങ്ങളും നിറഞ്ഞ് 'ഇരണ്ടാം കുത്ത്' ടീസർ; വിവാദം
Updated on: 
1 min read

അഡൽറ്റ് കോമഡി ഹൊറർ ചിത്രം ഇരുട്ട് അറയിൽ മുരട്ട് കുത്തിന്റെ രണ്ടാം ഭാ​ഗം ഇരണ്ടാം കുത്ത‌ിന്റെ ടീസർ പുറത്ത്. അശ്ലീല രം​ഗങ്ങളും ദ്വയാർഥപ്രയോഗങ്ങളും നിറഞ്ഞ ടീസർ ഇതിനോടകം വിവാദമായിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകൻ സന്തോഷ് പി. ജയകുമാർ തന്നെയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. സന്തോഷിന്റെ ആദ്യ ചിത്രമാണിത്. 

ഒരു പ്രേത ബം​ഗ്ലാവിൽ കുടുങ്ങിപ്പോകുന്ന യുവാക്കളുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. രവി മരിയ, ചാംസ്, ഡാനിയൽ ആനി, ശാലു ശാമു, മീനൽ, ഹരിഷ്മ, ആത്രികി എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ. എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. 

അതിനിടെ സോഷ്യൽ മീഡിയയിൽ ചിത്രത്തിനെതിരെയുള്ള വിമർശനം കടുക്കുകയാണ്. പോൺ സിനിമാ വിഭാഗത്തിൽപെടുന്ന ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തണമെന്ന് ഒരുകൂട്ടർ അഭിപ്രായപ്പെടുന്നു. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററിനു നേരെയും രൂക്ഷ വിമർശനം ഉയർന്നിരുന്നു.

അശ്ലീലം നിറഞ്ഞ രം​ഗങ്ങൾകൊണ്ടും ദ്വയാർത്ഥ പ്രയോ​ഗങ്ങളാലും നിറഞ്ഞ ആദ്യ ഭാ​ഗം വലിയ ശ്രദ്ധ നേടിയതോടെയാണ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗം ഇറങ്ങുന്നത്. ഉരുട്ട് അറയിലെ മുരട്ട് കൂത്ത് വിജയമായതോടെ അഡൽട്ട് കോമഡി വിഭാ​ഗത്തിൽ നിരവധി ചിത്രങ്ങൾ ഇറങ്ങിയിരുന്നു. യാഷിക ആനന്ദ്, ​ഗൗതം കാർത്തിക്, ചന്ദ്രിക രവി, ഷാ റാ, വൈഭവി തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER