ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമായ കുഞ്ഞെല്‍ദോയിലെ ഫെയര്‍വെല്‍ ഗാനം പുറത്തുവിട്ടു. ഇടനാഴിയിൽ ഓടിക്കയറണ... എന്നു തുടങ്ങുന്ന ഗാനം ആസിഫ് അവതരിപ്പിക്കുന്ന കുഞ്ഞെൽദോയുടെയും കൂട്ടരുടെയും ഫെയർവെൽ ദിന കാഴ്ചകളാണ് അവതരിപ്പിക്കുന്നത്. ഓട്ടോഗ്രാഫും ഗ്രൂപ്പ് ഫോട്ടോയും പ്രപ്പോസലുമൊക്കെയായി സ്കൂൾ കാലത്തേക്ക് തിരിച്ചെത്തിക്കുന്ന ഗാനമാണ് ഇത്.
അവതാരകനായി ടെലിവിഷൻ റേഡിയോ പ്രേക്ഷകർക്ക് സുപരിചിതനായ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞെൽദോ. ഇപ്പോൾ പുറത്തുവിട്ട ഫഴെയർവെൽ ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നതാകട്ടെ അവതാരക അശ്വതി ശ്രീകാന്താണ്. ഷാൻ റഹ്മാൻ സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ യുവ ഗായകൻ ശ്രീജിഷ് ചോലയിലാണ്.
വനിതാദിനമായ ഇന്ന് ഗായിക സുജാത മോഹന്‍ നടിമാരായ മിയ, അപര്‍ണ ബാലമുരളി, രജിഷ വിജയന്‍, സംയുക്ത, അനുശ്രീ, പേളി മാണി, അനു സിതാര എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസനുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates