ആ ആസിഡ് ആക്രമണത്തിനു പിന്നിലെ കഥ ഇങ്ങനെയാണ്; ഉയരെ മേക്കിങ് വിഡിയോ പുറത്ത്

ആ ആസിഡ് ആക്രമണത്തിനു പിന്നിലെ കഥ ഇങ്ങനെയാണ്; ഉയരെ മേക്കിങ് വിഡിയോ പുറത്ത്

കലാസംവിധായകന്റെ നേതൃത്വത്തില്‍ ഒരു വിമാനത്തിന്റെ മാതൃക തയാറാക്കുകയായിരുന്നു
Published on

വര്‍ഷം മികച്ച വിജയം നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു പാര്‍വതി തിരുവോത്ത് പ്രധാന വേഷത്തില്‍ എത്തിയ ഉയരെ. ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി എന്ന പെണ്‍കുട്ടിയുടെ അതിജീവനമാണ് ചിത്രത്തില്‍ പറയുന്നത്. മനു അശോകന്‍ എന്ന നവാഗത സംവിധായകന്റെ ചിത്രത്തിന് മികച്ച അഭിപ്രായം നേടിയിരുന്നു. ആസിഫ് അലി, ടൊവിനോ തോമസ്, സിദ്ധിഖ്, അനാര്‍ക്കലി, അങ്ങനെ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ മേക്കിങ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 

ആസിഫ് അലിയുടെ കഥാപാത്രം പാര്‍വതിയുടെ മുഖത്ത് ആസിഡ് ഒഴിക്കുന്ന പ്രധാനരംഗത്തിന്റെ മേക്കിങ്ങ് വിഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ കുറേ ഭാഗം ചിത്രീകരിച്ചിരിക്കുന്നത് വിമാനത്തിനുള്ളിലാണ്. ഇതിനായി കലാസംവിധായകന്റെ നേതൃത്വത്തില്‍ ഒരു വിമാനത്തിന്റെ മാതൃക തയാറാക്കുകയായിരുന്നു. ഒറിജിനലിനെ വെല്ലുന്ന രീതിയിലായിരുന്നു മേക്കിങ്. ഇതും വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com