'ആ ചിത്രത്തിന്റെ ഒഡിഷന് വേണ്ടി ഫോണ്‍ സെക്‌സില്‍ ഏര്‍പ്പെടേണ്ടി വന്നു'; വെളിപ്പെടുത്തലുമായി രാധിക ആപ്‌തെ

'ദേവ് ഡി' എന്ന അനുരാഗ് കശ്യപ് ചിത്രത്തിന്റെ ഓഡിഷന് വേണ്ടിയാണ് രാധികയ്ക്ക് ഫോണ്‍ സെക്‌സില്‍ ഏര്‍പെടേണ്ടി വന്നത്
'ആ ചിത്രത്തിന്റെ ഒഡിഷന് വേണ്ടി ഫോണ്‍ സെക്‌സില്‍ ഏര്‍പ്പെടേണ്ടി വന്നു'; വെളിപ്പെടുത്തലുമായി രാധിക ആപ്‌തെ
Updated on
1 min read

മോശമായി പെരുമാറിയതിന് തെന്നിന്ത്യയിലെ ഒരു നടനെ തല്ലിയെന്ന് വെളിപ്പെടുത്തലാണ് രാധിക ആപ്‌തെയെ പ്രധാന വാര്‍ത്ത താരമാക്കിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബോളിവുഡ് നടിയാണ് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. എന്നാല്‍ ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. തനിക്കുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ച് വ്യക്തമാക്കി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് രാധിക. 

ഒരു സിനിമയുടെ ഒഡിഷന് വേണ്ടി ഫോണ്‍ സെക്‌സില്‍ ഏര്‍പ്പെടേണ്ടിവന്നിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. ഒരു ചാനല്‍ പരിപാടിക്കിടയിലാണ് രാധികയുടെ ഈ വെളിപ്പെടുത്തല്‍. 'ദേവ് ഡി' എന്ന അനുരാഗ് കശ്യപ് ചിത്രത്തിന്റെ ഓഡിഷന് വേണ്ടിയാണ് രാധികയ്ക്ക് ഫോണ്‍ സെക്‌സില്‍ ഏര്‍പെടേണ്ടി വന്നത്. ആ സമയത്ത് രാധിക പുനെയിലായിരുന്നു. ആ സംഭവത്തിനു ശേഷം തനിക്ക് അങ്ങനെയൊന്നും വേണ്ടി വന്നിട്ടില്ലെന്നും രാധിക പറഞ്ഞു. 2009 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ അഭയ് ഡിയോള്‍, മാഹി ഗില്‍, കല്‍ക്കി കൊച്ച്‌ലിന്‍ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

തെന്നിന്ത്യന്‍ നായകനെ തല്ലി എന്ന വെളിപ്പെടുത്തല്‍ വന്‍ വിവാദമായിരുന്നു. വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് രാധിക ചെയ്തിട്ടുള്ളത്. അതിനാല്‍ തെറ്റ് ചെയ്യാത്തവരെ ചര്‍ച്ചയിലേക്ക് വലിച്ചിഴക്കരുത് എന്ന് ആരാധകരില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചപ്പോഴാണ് തനിക്ക് ഇത്തരത്തില്‍ മോശം അനുഭവം നേരിടേണ്ടി വന്നതെന്ന് രാധിക വ്യക്തമാക്കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com