'ആ പറഞ്ഞതുപോലെ ഒന്നും സംഭവിച്ചില്ല, എല്ലാം തമാശ'; ഫോട്ടോഷൂട്ട് വിവാദത്തില്‍ അര്‍ച്ചന കവി

താന്‍ ഒരു സാമൂഹികജീവിയാണ് ട്രാഫിക് തടസപ്പെടുത്തരുതെന്ന് തനിക്ക് അറിയാമെന്നും അര്‍ച്ച കൂട്ടിച്ചേര്‍ത്തു
'ആ പറഞ്ഞതുപോലെ ഒന്നും സംഭവിച്ചില്ല, എല്ലാം തമാശ'; ഫോട്ടോഷൂട്ട് വിവാദത്തില്‍ അര്‍ച്ചന കവി
Updated on
1 min read

ഴിഞ്ഞ ദിവസമാണ് നടി അര്‍ച്ചന കവിയുടെ ഒരു ഫോട്ടോഷൂട്ട് വിവാദമാകുന്നത്. തോപ്പുംപടി പാലത്തിന് മുകളില്‍ ബ്ലോക്ക് ഉണ്ടാക്കിയാണ് താരം ഫോട്ടോ ഷൂട്ട് നടത്തിയത്. തുടര്‍ന്ന് താരത്തെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. അതിന് പിന്നാലെ ഫോട്ടോഷൂട്ട് വീഡിയോയും ചിത്രവും സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്തു. ആ വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അര്‍ച്ചന കവി. 

തമാശയായിട്ടാണ് അങ്ങനെയൊരു തലക്കെട്ട് നല്‍കിയതെന്നും ശരിക്ക് അതില്‍ പറയുന്നതുപോലെ ഒന്നും സംഭവിച്ചിട്ടില്ലെന്നുമാണ് അര്‍ച്ചന പറയുന്നത്. ഒരു തമാശക്കാരന്റെ ഭാര്യ ആയതു കൊണ്ട് അങ്ങനെ നല്‍കിയതാണ്. രാവിലെ ആറ് മണിക്കാണ് ഫോട്ടോ എടുക്കാന്‍ എത്തുന്നത്. ഏതാനും സെക്കന്റുകള്‍ മാത്രമാണ് പാലത്തില്‍ ചെലവഴിച്ചത്. താന്‍ ഒരു സാമൂഹികജീവിയാണ് ട്രാഫിക് തടസപ്പെടുത്തരുതെന്ന് തനിക്ക് അറിയാമെന്നും അര്‍ച്ച കൂട്ടിച്ചേര്‍ത്തു. 

'അര്‍ച്ചന പുറകില്‍ കാര്‍ വരുന്നു, മാറിനില്‍ക്ക്; ഞാന്‍ഇനിയും ചിരിക്കണോ?, ഓക്കെ..' എന്ന അടിക്കുറിപ്പോടെയാണ് അര്‍ച്ച ചിത്രവും വീഡിയോയും പങ്കുവെച്ചത്. തൊട്ടുപിന്നില്‍ ഒരു കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നതും ചിത്രത്തില്‍ കാണാനാകും. ആ പാലവുമായി ബന്ധപ്പെട്ട് ഒരുപാട് ഓര്‍മകള്‍ ഉള്ളതിനാലാണ് അവിടെ വെച്ച് ഫോട്ടോഷൂട്ട് തീരുമാനിച്ചതെന്നും താരം വ്യക്തമാക്കി.

'ആ പാലവുമായി ബന്ധപ്പെട്ട് കുറച്ച് നല്ല ഓര്‍മ്മകള്‍ ഉള്ളതുകൊണ്ടാണ് അങ്ങനെയൊരു ഫോട്ടോ എടുക്കണമെന്ന് ആഗ്രഹം തോന്നിയത്. അവിടെ അടുത്ത് എന്റെ ഒരു കസിന്‍ താസിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് കപ്പലുകള്‍ പോകുന്നതിന് പാലം തുറന്നു കൊടുത്തതും എല്ലാം ഇപ്പോഴും നല്ല ഓര്‍മ്മയുണ്ട്. ചരിത്രത്തിലെ ഭംഗിയുള്ള ഭാഗമായി മാറിയ ആ പാലമൊക്കെ നമുക്കിനി എന്നു കാണാനാകും എന്ന തോന്നലാണ് ഫോട്ടോ എടുക്കാന്‍ പ്രേരിപ്പിച്ചത്. ആ പാലത്തിനരികില്‍ ഒരു ബസ് സ്‌റ്റോപ്പുണ്ട്. അവിടെ ബസ് കാത്തു നിന്നിരുന്ന ജോലിക്കാര്‍ക്കൊപ്പവും ഫോട്ടോ എടുത്തിരുന്നു. ഒരു സിനിമയ്ക്കു വേണ്ടിയോ ഒന്നുമല്ല. വളരെ പെട്ടെന്ന് തീര്‍ന്നു.' 

ഫോട്ടോഷൂട്ട് നടക്കുന്ന സമയത്ത് നല്ല ട്രാഫിക്കുണ്ടായിരുന്നെന്നും എന്നാല്‍ ആരും പരാതി പറഞ്ഞില്ലെന്നുമാണ് അര്‍ച്ച പറയുന്നത്. 'പിന്നെ ഞാനും ഒരു സാമൂഹ്യ ജീവിയാണ്. ട്രാഫിക് തടസ്സപ്പെടുത്തരുത് എന്നതൊക്കെ എനിക്കുമറിയാം. അത്തരത്തിലൊരു ചിത്രം പോസ്റ്റ് ചെയ്യുന്നതു കൊണ്ട് തെറ്റായ സന്ദേശമാണ് പ്രചരിപ്പിക്കുന്നതെന്നു തോന്നാമെന്നു കരുതി തന്നെയാണ് ഞാനത് ഡെലീറ്റ് ചെയ്തത്.' അര്‍ച്ചന വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com