ഗായിക കെ എസ് ചിത്രയുടെ മകൾ നന്ദനയുടെ വിയോഗം ഇന്നും വിങ്ങലോടെയാണ് മലയാളക്കര ഓർക്കുന്നത്. വർഷങ്ങളോളം നീണ്ട കാത്തിരിപ്പിനൊടുവിൽ പിറന്ന പൊന്നോമനയെ ഒൻപത് വർഷങ്ങൾക്ക് മുൻപാണ് ചിത്രയ്ക്ക് നഷ്ടപ്പെട്ടത്. 2011 ലെ വിഷു നാളിലായിരുന്നു ദുബായിലെ നീന്തല്‍ കുളത്തില്‍ വീണ് നന്ദന മരിക്കുന്നത്.
മകൾ ജീവിതത്തിലുണ്ടാക്കിയ ശൂന്യതയെക്കുറിച്ച് പലപ്പോഴും സംസാരിച്ചിട്ടുള്ള ചിത്രം ഇപ്പോഴിതാ മകളുടെ ഓര്‍മ്മ ദിനത്തില്‍ വികാരഭരിതമായ കുറിപ്പുമായി എത്തിയിരിക്കുകയാണ്.
'ഓരോ ജനനത്തിനും ഒരു ലക്ഷ്യമുണ്ടെന്നും അത് പൂര്‍ത്തിയാക്കിയ ശേഷം അവര്‍ നിത്യ ലോകത്തേക്ക് പോകുമെന്നും പലരും പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. സമയം മുറിവുണക്കുമെന്നും പലരും പറയാറുണ്ട്. എന്നാല്‍ അങ്ങനെ ഒരു അവസ്ഥയിലൂടെ കടന്ന് പോയവര്‍ക്ക് അത് സത്യമല്ലെന്ന് മനസിലായിട്ടുണ്ടാവും. ആ മുറിവ് ഇപ്പോഴും വേദന നിറഞ്ഞതാണ്. മിസ് യു നന്ദന'... എന്നാണ് ചിത്ര കുറിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates