'ആകെ ഒരാളെ പെണ്ണ് കാണാന്‍ വന്നിട്ടൊള്ളു, അത് അപ്പു ആണ്'; അശ്വിനെക്കുറിച്ച് മിയ, വിഡിയോ 

ജീവിതപങ്കാളിയെക്കുറിച്ച് മിയ മനസ്സ്തുറക്കുന്ന ഒരു വിഡിയോയാണ് വൈറലാകുന്നത്
'ആകെ ഒരാളെ പെണ്ണ് കാണാന്‍ വന്നിട്ടൊള്ളു, അത് അപ്പു ആണ്'; അശ്വിനെക്കുറിച്ച് മിയ, വിഡിയോ 
Updated on: 
1 min read

മനസ്സമ്മതം അറിയിച്ച് വിവാഹത്തിനുള്ള കാത്തിരിപ്പിലാണ് മലയാളത്തിന്റെ പ്രിയ താരം മിയ ജോര്‍ജ്ജ്. കോട്ടയം സ്വദേശിയായ അശ്വിന്‍ ഫിലിപ്പുമായി ഇന്നലെയാണ് മിയയുടെ മനസ്സമ്മതം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇപ്പോഴിതാ ജീവിതപങ്കാളിയെക്കുറിച്ച് മിയ മനസ്സ്തുറക്കുന്ന ഒരു വിഡിയോയാണ് വൈറലാകുന്നത്. 

"ആകെ ഒരാളെ എന്നെ പെണ്ണ് കാണാന്‍ വന്നിട്ടൊള്ളു ആ ആള് അപ്പു ആണ്. അശ്വിന്‍ എന്നാണ് ശരിക്കുമുള്ള പേരെങ്കിലും എല്ലാവരും അപ്പു എന്നാണ് വിളിക്കുന്നത്. അതുകൊണ്ട് ഞാനും അപ്പു എന്നുതന്നെയാ വിളിക്കുന്നെ. ആകെ ഒരാളെ ഞാന്‍ പെണ്ണ് കണ്ടൊള്ളു. ആ ആള് തന്നെ ഇനി എന്റെ ജീവിതത്തിലുമുണ്ടാകും. ലൈഫ് ലോങ്", വിഡിയോയില്‍ മിയ പറഞ്ഞു. 

പേസ്റ്റല്‍ പിങ്ക് നിറത്തിലെ ഷിമ്മറി ലെഹങ്കയില്‍ അതി സുന്ദരിയായാണ് മിയ മനസ്സമ്മതത്തിന് എത്തിയത്. വെള്ള ഷര്‍ട്ടില്‍ പേസ്റ്റല്‍ ഗ്രീന്‍ നിറമുള്ള ഓവര്‍കോട്ട് ആയിരുന്നു അശ്വിന്റെ വസ്ത്രം. ലേബെല്‍എം സിഗ്‌നേച്ചര്‍ വെഡ്ഡിംഗ്‌സ് ആണ് മിയയുടെ വസ്ത്രമടക്കം എല്ലാ ഒരുക്കങ്ങളും സജ്ജീകരിച്ചത്.ചലച്ചിത്ര ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണിന്റെ നേതൃത്വത്തിലുള്ള പ്ലാന്‍ ജെ സ്റ്റുഡിയോസ് ആണ്ചിത്രങ്ങള്‍ പകര്‍ത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാ മുന്‍കരുതലുകളോടും കൂടിയാണ് ചടങ്ങ് നടന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER