'ആകെ പത്തു പേരാണ് ഈട കാണാനുണ്ടായിരുന്നത്; സ്റ്റീവ് ലോപ്പസിന്റെ ഗതി വരാതിരിക്കാന്‍ തിയറ്ററില്‍ പോയി ഈട കാണണം'
മലയാളത്തിലെ മികച്ച പ്രണയ ചിത്രങ്ങളിലൊന്നാണ് ഈടയെന്നും എന്നാല്‍ അതിന് തിയറ്ററില്‍ ആളെയെത്തിക്കുന്നതിനുള്ള ശ്രമങ്ങളില്‍ പോരായ്മയുണ്ടെന്നും സംവിധായകന്‍ സജിന്‍ ബാബു. തീയറ്ററുകളില്‍ പ്രേക്ഷകര്‍ സിനിമക്ക് കയറിയില്ലെങ്കില്‍ മൂന്നാം ദിവസം തിയറ്ററുടമകള്‍ ചിത്രം മാറ്റും. പിന്നെ നല്ല സിനിമയാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇറങ്ങിയ മലയാളത്തിലെ മികച്ച സിനിമകളിലൊന്നായ ഞാന്‍ സ്റ്റീവ് ലോപ്പസിന്റെ ഗതി ഈ സിനിമക്കും സംഭവിക്കും. അത് വരാതിരിക്കുവാന്‍ സിനിമ സ്‌നേഹികള്‍ വരുന്ന രണ്ട് ദിവസങ്ങളില്‍ തന്നെ അടുത്തുള്ള തിയറ്ററുകളില്‍ പോയി സിനിമ കാണണമെന്ന് സജിന്‍ ബാബു ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
സജിന്‍ ബാബുവിന്റെ കുറിപ്പ്:
ഇന്ന് ഈട കൊല്ലത്തുള്ള ധന്യാ തിയറ്ററിലാണ് കണ്ടത്.ആകെ പത്ത് പേരാണ് സിനിമ കാണാനുണ്ടായിരുന്നത്.പത്ത് പേരും സിനിമയുമായോ, അതില്‍ പ്രവര്‍ത്തിച്ചവരുമായോ ഏതെങ്കിലും തരത്തിലുള്ള ബന്ധമുള്ളവരായിരുന്നു.തീയറ്ററിന്റെ പരിസരത്ത് പോയിട്ട് ഉള്ളില്‍ പോലും നേരെ ഒരു പോസ്റ്ററോ, ഫ്‌ലക്‌സോ ഇല്ലായിരുന്നു എന്നതാണ് സത്യം.സാധാരണക്കാര്‍ എങ്ങനെയാണ് ഈ ചിത്രം റിലീസായ വിവരം അറിയുന്നത്?L J ഫിലിംസ് പോലുള്ള വലിയ ഡിസ്ട്രിബ്യൂട്ടറാണ് ചിത്രം തിയറ്ററില്‍ എത്തിച്ചിരിക്കുന്നത്.. മെല്ലെ തുടങ്ങിയ ചിത്രം രണ്ടാമത്തെ പകുതിയോടു കൂടി മലയാളത്തിലെ മികച്ച പ്രണയ ചിത്രമായി മാറുന്നു.Sound കുറച്ച് വച്ചിരിക്കുന്നതിനാല്‍ പല സ്ഥലങ്ങളിലും വ്യക്തമായി കേള്‍ക്കുന്നുമില്ല..തീയറ്ററുകളില്‍ പ്രേക്ഷകര്‍ സിനിമക്ക് കയറിയില്ലെങ്കില്‍ മൂന്നാം ദിവസം തിയറ്ററുടമകള്‍ ചിത്രം മാറ്റും.. പിന്നെ നല്ല സിനിമയാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല.. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇറങ്ങിയ മലയാളത്തിലെ മികച്ച സിനിമകളിലൊന്നായ ഞാന്‍ സ്റ്റീവ് ലോപ്പസിന്റെ ഗതി ഈ സിനിമക്കും സംഭവിക്കും. അത് വരാതിരിക്കുവാന്‍ സിനിമ സ്‌നേഹികള്‍ വരുന്ന രണ്ട് ദിവസങ്ങളില്‍ തന്നെ അടുത്തുള്ള തിയറ്ററുകളില്‍ പോയി സിനിമ കാണണം...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

