ആണ്‍കുഞ്ഞ് തന്നെ, ഉറപ്പിച്ച് എമി ജാക്‌സണ്‍; ആരാധകർക്കായി ആഘോഷ വിഡിയോ 

ആണ്‍കുഞ്ഞ് തന്നെ, ഉറപ്പിച്ച് എമി ജാക്‌സണ്‍; ആരാധകർക്കായി ആഘോഷ വിഡിയോ 

ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ലിംഗമേതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് എമി ഇപ്പോൾ
Published on

ദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് നടി എമി ജാക്സണും പ്രതിശ്രുത വരന്‍ ജോര്‍ജ് പനിയോട്ടും. കഴിഞ്ഞ മാതൃദിനത്തില്‍ താന്‍ അമ്മയാകാന്‍ പോകുന്നുവെന്ന് പ്രഖ്യാപിച്ചത് മുതല്‍ ആഘോഷത്തിലാണ് എമി. ഗര്‍ഭകാലം ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട് താരം. 

ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ലിംഗമേതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് എമി ഇപ്പോൾ. തനിക്ക് ആണ്‍ കുട്ടിയാണ് ജനിക്കാന്‍ പോകുന്നതെന്നാണ് എമി വിളിച്ച് പറയുന്നത്. സുഹൃത്തുക്കളുമൊത്ത് ജെന്‍ഡര്‍ റിവീല്‍ പാര്‍ട്ടി ആഘോഷമാക്കുന്നതിനിടെയായിരുന്നു ഇത്. പരിപാടിയുടെ വിഡിയോയും എമി പങ്കുവച്ചിട്ടുണ്ട്.

ട്വിറ്ററിലൂടെ പുറത്തുവിട്ട വിഡിയോയിൽ ഇളം നീള ഫ്രോക്ക് ധരിച്ച് അതിസുന്ദരിയായാണ് എമിയെ കാണാൻ കഴിയുക. 'ഇറ്റ്സ് എ ബോയ്' എന്ന് മൈക്കിലൂടെ ഉറക്കെ വിളിച്ച് പറയുകയാണ് എമി.

എമിയും ജോര്‍ജ്ജും 2015 മുതല്‍ പ്രണയത്തിലായിരുന്നു. കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തിലാണ് ജോര്‍ജുമായുള്ള ചിത്രം പങ്കുവച്ച് എമി തന്റെ പ്രണയം പുറംലോകത്തെ അറിയിച്ചത്. ബ്രിട്ടീഷ് റിയല്‍ എസ്‌റ്റേറ്റ് വമ്പന്‍ അന്‍ഡ്രിയാസ് പനയോട്ടുവിന്റെ മകനാണ് ജോര്‍ജ്ജ് പനയോട്ടു. ബ്രിട്ടണിലെ പ്രശസ്തമായ എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനും ലക്ഷ്വറി ഹോട്ടല്‍ ശൃംഖലകളുടെ ഉടമയുമാണ് ഇദ്ദേഹം. അടുത്ത മാസം അഞ്ചാം തിയതി എമിയും ജോര്‍ജ്ജും തമ്മിലുള്ള വിവാഹനിശ്ചയം നടക്കുമെന്ന് മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

രജനി നായകാനായ ഷങ്കര്‍ ചിത്രം 2.0 ആണ് എമിയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. എ.എല്‍.വിജയ് സംവിധാനം ചെയ്ത മദ്രാസ് പട്ടണത്തിലൂടെയാണ് എമി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com