'ആദിത്യ പഞ്ചോളിക്കൊപ്പം നിര്‍മാതാക്കളുടെ അടുത്ത് കയറി ഇറങ്ങുകയായിരുന്നു അവര്‍, ഞാന്‍ മാത്രമാണ് അവസരം കൊടുത്തത്'; കങ്കണയ്‌ക്കെതിരേ നിഹലാനി

'ആദിത്യ പഞ്ചോളിക്കൊപ്പം നിര്‍മാതാക്കളുടെ അടുത്ത് കയറി ഇറങ്ങുകയായിരുന്നു അവര്‍, ഞാന്‍ മാത്രമാണ് അവസരം കൊടുത്തത്'; കങ്കണയ്‌ക്കെതിരേ നിഹലാനി

പത്ത് വര്‍ഷമായി അനുരാഗ് ബസുവിനെയാണ് അവരുടെ മെന്ററായി ഉയര്‍ത്തിക്കാട്ടുന്നത്. അനുരാഗ് ബസുവിന് വളരെ മുന്‍പ് ഞാന്‍ അവരെ അഭിനയിപ്പിച്ചിട്ടുണ്ടെന്ന് അവര്‍ മറന്നു പോയി
Published on

വിവാദനായികയാണ് ബോളിവുഡ് സുന്ദരി കങ്കണ റണൗത്ത്. ബോളിവുഡിലെ പ്രമുഖര്‍ക്കെതിരേ ആരോപണം ഉന്നയിക്കാന്‍ താരം യാതൊരു മടിയും കാണിക്കാറില്ല. കഴിഞ്ഞ ദിവസമാണ് പ്രമുഖ നിര്‍മാതാവ് പഹ് ലാജ് നിഹലാനിക്കെതിരേ കങ്കണ രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ സിനിമയുടെ ഫോട്ടോ ഷൂട്ടിനായി അടിവസ്ത്രം ധരിപ്പിക്കാതെ ശരീരം കാണുന്ന രീതിയിലുള്ള വസ്ത്രം ധരിപ്പിച്ചു എന്നാണ് താരം പറയുന്നത്. ഇതിനെതിരേ നിഹലാനി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും കങ്കണയ്ക്ക് നേരെ രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുകയാണ് നിര്‍മാതാവ്. 

'സിനിമയില്‍ ഒരു റോളിനായി കഷ്ടപ്പെടുമ്പോഴാണ്  തന്റെ സിനിമയില്‍ കങ്കണയ്ക്ക് അവസരം ലഭിക്കുന്നത്. തന്റെ സിനിമയില്‍ അവസരം ലഭിക്കാന്‍ അവര്‍ വളരെ അധികം ആഗ്രഹിച്ചിരുന്നു. എന്നിട്ടാണ് ഐ ലവ് മൈ ബോസ് എന്ന തന്റെ ചിത്രത്തെ അവര്‍ സോഫ്റ്റ് പോണ്‍ എന്ന് വിളിക്കുന്നത്. അവരെ സിനിമയില്‍ അഭിനയിപ്പിക്കണമെന്ന് എന്നോട് എത്രത്തോളം അപേക്ഷിച്ചിട്ടുണ്ടെന്നോ? ആദിത്യ പഞ്ചോളിക്കൊപ്പം സിനിമയില്‍ അവസരത്തിനായി എല്ലാ നിര്‍മാതാക്കളുടേയും അടുത്തു കയറി ഇറങ്ങുകയായിരുന്നു അവര്‍ അപ്പോള്‍. എന്നാല്‍ ആരും അവര്‍ക്കൊപ്പം പ്രൊജക്റ്റ് ഒപ്പുവെച്ചില്ല. ഞാന്‍ മാത്രമാണ് അവസരം കൊടുത്തത്.' നിഹലാനി പറഞ്ഞു. 

എങ്ങനെയാണ് തന്റെ ചിത്രം പെട്ടെന്ന് കങ്കണയുടെ ബോധത്തിലേക്ക് വന്നത് എന്നാണ് നിഹലാനി ചോദിക്കുന്നത്. പത്ത് വര്‍ഷമായി അനുരാഗ് ബസുവിനെയാണ് അവരുടെ മെന്ററായി ഉയര്‍ത്തിക്കാട്ടുന്നത്. അനുരാഗ് ബസുവിന് വളരെ മുന്‍പ് ഞാന്‍ അവരെ അഭിനയിപ്പിച്ചിട്ടുണ്ടെന്ന് അവര്‍ മറന്നു പോയി. അന്ന് അവര്‍ വളരെ സന്തോഷത്തിലായിരുന്നു.  ബോസിനോട് യുവതിയ്ക്ക് തോന്നുന്ന പ്രണയമാണ് ചിത്രത്തില്‍ പറയുന്നത്. ആദ്യം അമിതാഭ് ബച്ചനെയാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ സമീപിച്ചത്. എന്നാല്‍ അദ്ദേഹം വേണ്ടെന്ന് വെച്ചപ്പോള്‍ ഋഷി കപൂറിനെ സമീപിച്ചു. അദ്ദേഹത്തിന് സ്‌ക്രിപ്റ്റ് ഇഷ്ടപ്പെട്ടെങ്കിലും ചിത്രം ചെയ്യാനായില്ല. അവസാനമാണ് ശത്രുഘ്‌നന്‍ സിന്‍ഹ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിക്കുന്നത്. എന്നാല്‍ ശത്രുഘ്‌നന്‍ സിന്‍ഹയ്‌ക്കൊപ്പം അഭിനയിക്കാനാവില്ല എന്നാണ് കങ്കണ പറഞ്ഞത്. സറീന വഹാബ് അഭിനയിക്കരുത് എന്ന് പറഞ്ഞു എന്നാണ് കങ്കണ പറഞ്ഞത്. ആദിത്യ പഞ്ചോളിയുടെ പേര് പറയാതെ അദ്ദേഹത്തിന്റെ ഭാര്യയുടെ പേരാണ് കങ്കണ പറഞ്ഞത്. അതോടെ ആ ചിത്രം അവസാനിച്ചു.'അദ്ദേഹം പറഞ്ഞു. 

തന്റെയൊപ്പം മൂന്ന് ചിത്രങ്ങളില്‍ അഭിനയിക്കാമെന്ന് കങ്കണയ്ക്ക് കരാറുണ്ടായിരുന്നെന്നും എന്നാല്‍ അനുരാഗിന്റെ ചിത്രത്തില്‍ അഭിനയിക്കണമെന്ന് അവര്‍ പറഞ്ഞപ്പോള്‍ താന്‍ കരാര്‍ റദ്ദാക്കി എന്നും നിഹലാനി കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com