ആദ്യ വിവാഹം എനിക്കുപറ്റിയ തെറ്റ്; 'ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ അച്ഛന്‍ ആ കല്യാണം തടഞ്ഞേനേ, പേടിയാവുന്നു എന്നെങ്കിലും പറയാമായിരുന്നു': വെളിപ്പെടുത്തലുമായി ശ്വേത 

അച്ഛന്‍ തന്റെ സ്വാതന്ത്ര്യങ്ങള്‍ക്ക് പരിമിതി കല്‍പ്പിച്ചിരുന്നെങ്കില്‍ ആദ്യ വിവാഹമെന്ന തെറ്റ് സംഭവിക്കില്ലായിരുന്നെന്ന് ശ്വേത മേനോന്‍
ആദ്യ വിവാഹം എനിക്കുപറ്റിയ തെറ്റ്; 'ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ അച്ഛന്‍ ആ കല്യാണം തടഞ്ഞേനേ, പേടിയാവുന്നു എന്നെങ്കിലും പറയാമായിരുന്നു': വെളിപ്പെടുത്തലുമായി ശ്വേത 
Updated on
1 min read

അച്ഛന്‍ തന്റെ സ്വാതന്ത്ര്യങ്ങള്‍ക്ക് പരിമിതി കല്‍പ്പിച്ചിരുന്നെങ്കില്‍ ആദ്യ വിവാഹമെന്ന തെറ്റ് സംഭവിക്കില്ലായിരുന്നെന്ന് ശ്വേത മേനോന്‍. ജീവിതത്തില്‍ പറ്റിയ തെറ്റ് തന്റെ ആദ്യ വിവാഹമായിരുന്നു. ആ വിവാഹത്തില്‍ എന്തോ കുഴപ്പമുണ്ടെന്ന് മുന്‍പേ അച്ഛന്‍ മനസ്സിലാക്കിയിരുന്നു. എന്നാല്‍ അന്ന് വിവാഹത്തില്‍ ഒരു വാക്കുകൊണ്ടെങ്കിലും താന്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നുവെങ്കില്‍ അച്ഛന്‍ ആ കല്യാണം തടയുമായിരുന്നു. അച്ഛന്റെ വേര്‍പാടിന് പിന്നാലെ വ്യക്തിജീവിതത്തിലെ ഓര്‍മകള്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തുകയായിരുന്നു ശ്വേത. 

'പറ്റിയത് ഒരേ ഒരു തെറ്റ്. ബോബി ഭോന്‍സലെയുമായുള്ള എന്റെ ആദ്യ വിവാഹം. അതിലെന്തോ കുഴപ്പമുണ്ടെന്ന് എനിക്കു മനസ്സിലാവും മുന്‍പേ അച്ഛന്‍ അത് മനസ്സിലാക്കിയിരുന്നു. എനിക്കോര്‍മയുണ്ട്, വിവാഹനിശ്ചയത്തിന്റെ അന്ന് അച്ഛനെന്നെ കാണാന്‍ വന്നു. ഞാന്‍ ഒരുങ്ങുകയായിരുന്നു. അച്ഛന്‍ കുറേനേരം നോക്കി നിന്നു. ഞാന്‍ പറഞ്ഞു, പുറത്തെല്ലാരും കാത്തു നില്‍ക്കുന്നുണ്ടാവും, അച്ഛന്‍ ചെല്ലൂ..അച്ഛന്‍ തലചെരിച്ച് എന്നെ നോക്കി, നിനക്ക് ഒന്നും സംസാരിക്കണ്ട എന്നോട്? എന്നെ പ്രയാസപ്പെടുത്താതെ, എന്നാല്‍ കരുതലോടെയുള്ള ചോദ്യം.'  ശ്വേത ഓര്‍ക്കുന്നു.

'എന്റെ ബ്യൂട്ടീഷ്യന്‍ എന്നോടു പറഞ്ഞു, ശ്വേതാജിയുടെ വായില്‍നിന്ന് എന്തോ കേള്‍ക്കാന്‍ വേണ്ടിയാണ് അച്ഛന്‍ നിന്നതെന്ന്..അമ്മ പിന്നീടൊരിക്കല്‍ പറഞ്ഞു, ഒരു വാക്കു നീ അന്ന് പറഞ്ഞിരുന്നെങ്കില്‍ അച്ഛന്‍ ആ കല്യാണം തടഞ്ഞേനേ... പേടിയാവുന്നു എന്നെങ്കിലും പറയാമായിരുന്നു.പറഞ്ഞില്ല. ശരിയാണ് ചെയ്യുന്നതെന്ന് ഞാന്‍ വിചാരിച്ചു.' ശ്വേത ഓര്‍ക്കുന്നു.

മുംബൈയില്‍ ഒറ്റയ്ക്ക് സിനിമയും മോഡലിങ്ങുമായി കഴിയുമ്പോള്‍ അച്ഛനും അമ്മയും അടുത്തുണ്ടായിരുന്നെങ്കില്ലെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തുമ്പോള്‍ സംസാരിക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥ. ആ സമയത്തായിരുന്നു  പ്രണയവും വിവാഹവും.തന്നെ വളര്‍ത്തിയത് ആണ്‍കുട്ടിയെപോലെയാണെന്നും മകള്‍ എന്നത് വീട്ടിലിരിക്കാനുള്ള ട്രോഫി മാത്രമല്ലെന്ന് വിശ്വസിക്കുന്നവരായിരുന്നു അച്ഛനും അമ്മയുമെന്നും ശ്വേത ഓര്‍ക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com