ആദ്യസിനിമയുടെ പോസ്റ്റര്‍ കാണാന്‍ നഗരത്തിലെത്തിയ നായിക; അമ്പരപ്പ് 

താന്‍ ആദ്യമായി അഭിനയിക്കുന്ന സിനിമയുടെ പോസ്റ്റര്‍ നേരിട്ട് കണ്ടതിന്റെ സന്തോഷത്തിലാണ് ചിത്രത്തിലെ നായികമാരില്‍ ഒരാളായ അഖില നാഥ് 
ആദ്യസിനിമയുടെ പോസ്റ്റര്‍ കാണാന്‍ നഗരത്തിലെത്തിയ നായിക; അമ്പരപ്പ് 
Updated on
1 min read

കൊച്ചി: നിത്യഹരിത നായകനെന്നാല്‍ മലയാളികള്‍ക്ക് പ്രേംനസീറാണ്. എന്നാല്‍ മലയാളത്തില്‍ അടുത്തിടെ റിലീസ് ചെയ്യാന്‍ പോകുന്ന ചിത്രത്തിന്റെ പേരും നിത്യഹരിത നായകന്‍ എന്നാണ്. ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ ധര്‍മജന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രം നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തിലെ നായകന്‍ ഇതിനു മുന്‍പ് ധര്‍മജനും വിഷ്ണുവും ഒന്നിച്ച കട്ടപ്പനയിലെ ഹൃതിക്ക് റോഷന്‍, വികടകുമാരന്‍ എന്നി ചിത്രങ്ങള്‍ പ്രേക്ഷകരെ രസിപ്പിച്ചിരുന്നു.

എന്നാല്‍ താന്‍ ആദ്യമായി അഭിനയിക്കുന്ന സിനിമയുടെ പോസ്റ്റര്‍ നേരിട്ട് കണ്ടതിന്റെ സന്തോഷത്തിലാണ് ചിത്രത്തിലെ നായികമാരില്‍ ഒരാളായ അഖില നാഥ്. എറണാകുളം നഗരത്തില്‍ സ്ഥാപിച്ചിരിക്കുന്ന ചിത്രത്തിന്റെ ഫ്‌ലെക്‌സ് ബോര്‍ഡ് നേരിട്ട് കണ്ട അഖില ആ സന്തോഷം മറച്ചു വെക്കുന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com