ആനക്കാട്ടില്‍ ചാക്കോച്ചിയാകാന്‍ വീണ്ടും സുരേഷ് ഗോപി; അച്ഛനൊപ്പം കൊച്ചു ചാക്കോച്ചിയായി ഗോകുലും 

കുട്ടി ആയിരുന്നപ്പോള്‍ അവന്‍ സ്വയം കൊച്ചു ചാക്കോച്ചി എന്ന് വിളിക്കുമായിരുന്നു. ഇപ്പോള്‍ സിനിമയില്‍ അത് യാഥാര്‍ത്ഥ്യമായിരിക്കുന്നു, സുരേഷ് ഗോപി പറഞ്ഞു
ആനക്കാട്ടില്‍ ചാക്കോച്ചിയാകാന്‍ വീണ്ടും സുരേഷ് ഗോപി; അച്ഛനൊപ്പം കൊച്ചു ചാക്കോച്ചിയായി ഗോകുലും 
Updated on
1 min read

സുരേഷ് ഗോപി കഥാപാത്രങ്ങളില്‍ ഇപ്പോഴും മായാതെ നില്‍ക്കുന്ന ആനക്കാട്ടില്‍ ചാക്കോച്ചി വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമെത്തുന്നു. ജനപ്രീയ ചിത്രങ്ങളുടെ പട്ടികയില്‍നിന്ന് മാറ്റിനിര്‍ത്താനാകാത്ത ലേലം വീണ്ടും അണിയറയില്‍ ഒരുങ്ങുമ്പോള്‍ സംവിധാനം ചെയ്യുന്നത് നിതിന്‍ രഞ്ജി പണിക്കറാണ്. 

ചാക്കോച്ചിക്ക് പുറമേ മറ്റൊരു സര്‍പ്രൈസും രണ്ടാം ഭാഗത്തില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നുണ്ട്. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകനായി കൊച്ചു ചാക്കോച്ചിയുടെ വേഷത്തില്‍ ഗോകുല്‍ സുരേഷാണ് എത്തുന്നത്. അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചാക്കോച്ചിയായി വീണ്ടും വേഷമിടുന്നതിനെക്കുറിച്ചുള്ള വിശേങ്ങള്‍ സുരേഷ് ഗോപി പങ്കുവച്ചത്. 

ഈ സിനിമ ഗോകുലിന്റെ ചെറുപ്പം മുതലുള്ള ആഗ്രഹമാണെന്നാണ് സുരേഷ് ഗോപിയുടെ വാക്കുകള്‍. 'കുട്ടി ആയിരുന്നപ്പോള്‍ അവന്‍ സ്വയം കൊച്ചു ചാക്കോച്ചി എന്ന് വിളിക്കുമായിരുന്നു. ഇപ്പോള്‍ സിനിമയില്‍ അത് യാഥാര്‍ത്ഥ്യമായിരിക്കുന്നു', അദ്ദേഹം പറഞ്ഞു. സിനിമയുടെ തിരകഥാ രചന നടക്കുകയാണെന്നും ചിത്രീകരണം സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ ആയില്ലെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com