

ഹൃതിക് റോഷന്‍ നായകനാകുന്ന സൂപ്പര്‍ 30യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഗണിത വിദഗ്ധനായ ആനന്ദ് കുമാറിന്റെ ജീവിത കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വികാസ് ബഹലാണ്. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹൃത്തിന്റേതായി ഒരു ചിത്രം തീയേറ്ററുകളിലെത്താന്‍ പോകുന്നത്.
ആയിരക്കണക്കിന് പാവപ്പെട്ട വിദ്യാര്‍ഥികളെ ഐഐടികളുടെ പടി കടത്തിയ ആനന്ദ് കുമാറും അദ്ദേഹത്തിന്റെ സൂപ്പര്‍ 30 എന്ന സൗജന്യ പഠന പരിപാടിയും ഇന്ത്യയ്ക്കകത്തും പുറത്തും ചര്‍ച്ച ചെയ്യപ്പെടുന്ന വിജയകരമായ ഒരു പഠന പദ്ധതിയാണ്. രാജ്യത്തെ പരമോന്നത വിദ്യാഭ്യാസസ്ഥാപനങ്ങളായ ഐഐടികളിലേക്ക് അഖിലേന്ത്യാതലത്തില്‍ നടക്കുന്ന സംയുക്തപ്രവേശനപരീക്ഷയ്ക്ക് 14വര്‍ഷത്തിനിടെ സൂപ്പര്‍ 30 പ്രതിഭ മിനുക്കിയ 390 കുട്ടികളില്‍ 333പേര്‍ കൃത്യമായി ലക്ഷ്യം നേടി.
2015ല്‍ ഫ്രഞ്ച് സംവിധായകന്‍ പാസ്‌കല്‍ പ്ലിസണ്‍ ആനന്ദ് കുമാറിനെ കുറിച്ച് ഒരു ഡോക്യുമെന്ററി എടുത്തിരുന്നു. ഡിസ്‌കവറി ചാനല്‍, അല്‍ജസീറ എന്നിവയുള്‍പ്പെടെയുള്ള രാജ്യാന്തര മാധ്യമങ്ങളും ആനന്ദ് കുമാറിനെയും സൂപ്പര്‍ 30യെയും കുറിച്ചു പരിപാടികള്‍ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.
ചിത്രത്തില്‍ ആനനന്ദ കുമാറായി ഹൃതിക് ഗംഭീര പ്രകടനമാണ് നടത്തിയിരിക്കുന്നത് ട്രെയിലറില്‍ നിന്ന് തന്നെ വ്യകമതമാണ്. റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റും ഫാന്റം ഫിലിംസും ചേര്‍ന്നാണു ചിത്രം നിര്‍മിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates