ചന്ദ്രബാബു നായിഡുവിനെ 'കണ്ടെത്തിയ'  ആള്‍ക്ക് ഒരു ലക്ഷം പാരിതോഷികം നല്‍കി രാംഗോപാല്‍ വര്‍മ

ഒരു സാധാരണ ചായക്കടയില്‍ ആഹാരം വിളമ്പിക്കൊടുന്ന ആളുടെ വീഡിയോ ഷെയര്‍ ചെയ്താണ് രാം ഗോപാല്‍ വര്‍മ്മ ഇക്കാര്യം അറിയിച്ചത്.
ചന്ദ്രബാബു നായിഡുവിനെ 'കണ്ടെത്തിയ'  ആള്‍ക്ക് ഒരു ലക്ഷം പാരിതോഷികം നല്‍കി രാംഗോപാല്‍ വര്‍മ
Updated on: 
1 min read

ഒരേ പോലെ ഏഴ് പേരുണ്ടെന്ന് പറയുന്നത് ഏറെ ശരിയാണ്. ആന്ധപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തനി പകര്‍പ്പായ ഒരു ചായക്കടക്കാരനെ തേടി നടക്കുകയായിരുന്നു പ്രശസ്ത സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. അയാളെ കണ്ടെത്തുന്നയാള്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും സംവിധായകന്‍ പ്രഖ്യാപിച്ചിരുന്നു. 

ഒരു സാധാരണ ചായക്കടയില്‍ ആഹാരം വിളമ്പിക്കൊടുന്ന ആളുടെ വീഡിയോ ഷെയര്‍ ചെയ്താണ് രാം ഗോപാല്‍ വര്‍മ്മ ഇക്കാര്യം അറിയിച്ചത്. ചന്ദ്രബാബു നായിഡുവിന്റെ തനി സ്വരൂപമായിരുന്നു അയാള്‍ക്ക്. ഇയാളെ കണ്ടുപിടിക്കാന്‍ സഹായിക്കണമെന്നും കണ്ടുപിടിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.

രാം ഗോപാല്‍ ഇത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആളെ കണ്ടുപിടിച്ചു. അങ്ങനെയാണ് മന്ത്രിയോട് രൂപസാദൃശ്യമുള്ള ഇദ്ദേഹം ആരാണെന്ന് വ്യക്തമായത്. ടെലിവിഷന്‍ ജോലിക്കാരനായ രോഹിത് മുട്ട്യാല ആയിരുന്നു അദ്ദേഹത്തെ കണ്ടെത്തിയത്. രോഹിത് ഫേസ്ബുക്കിലൂടെ നന്ദി പറയാനും അദ്ദേഹം മറന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rajinikanth
Rajinikanth, Tamannah
Bhagyaraj, Rajinikanth, Bharathiraja
Mahesh Mathew, Mammootty
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com