ആന്റണി വര്‍ഗീസിന്റെ അടുത്ത ചിത്രത്തിന് സമയമായോ?

ഈ രണ്ട് ചിത്രങ്ങള്‍ക്കും ശേഷം താരം പുതിയ ചിത്രവുമായി വരികയാണത്രേ.
ആന്റണി വര്‍ഗീസിന്റെ അടുത്ത ചിത്രത്തിന് സമയമായോ?
Updated on: 
1 min read

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ആന്റണി വര്‍ഗീസ്. ചിത്രത്തില്‍ ആന്റണിയുടെ പെപ്പെ എന്ന കഥാപാത്രം സിനിമ പ്രേമികളുടെ ആരാധന പിടിച്ചുപറ്റിയിരുന്നു. അങ്കമാലി ഡയറീസിനു ശേഷം ആന്റണി വര്‍ഗീസ് നായകനാവുന്ന ചിത്രമാണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രം. ടീസറില്‍ താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഈ രണ്ട് ചിത്രങ്ങള്‍ക്കും ശേഷം താരം പുതിയ ചിത്രവുമായി വരികയാണത്രേ. 

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മക്കുന്ന ചിത്രത്തില്‍ ആന്റണി വര്‍ഗീസ് ആണ് നായകനെന്നാണ് വിവരം. ഫിലിപ്പ്‌സ് ആന്‍ഡ് മങ്കിപ്പെന്‍, ജോ ആന്‍ഡ് ദ ബോയ് എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ റോജിന്‍ തോമസാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ മറ്റുവിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. 

നിലവില്‍ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രമാണ് ആന്റണിയുടേതായി പുറത്തിറങ്ങാനുളളത്. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ നവാഗതനായ ടിനു പാപ്പച്ചനാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER