ആമിറിന്റെ ചലഞ്ചിനോടു പ്രതികരിക്കാതെ ബിഗ്ബിയും ഷാറൂഖും, സാനിറ്ററി പാഡുമായി ആലിയ ഭട്ട്  

തന്റെ ഗ്രാമത്തിലെ സ്ത്രീകള്‍ക്ക് കുറഞ്ഞ ചിലവില്‍ സാനിറ്ററി പാഡ് ലഭ്യമാക്കിയ അരുണാചലം മുരുഗാനന്ദനാണ് ചലഞ്ചിന് തുടക്കമിട്ടത്
ആമിറിന്റെ ചലഞ്ചിനോടു പ്രതികരിക്കാതെ ബിഗ്ബിയും ഷാറൂഖും, സാനിറ്ററി പാഡുമായി ആലിയ ഭട്ട്  
Updated on
2 min read

അക്ഷയ് കുമാറിന്റെ പാഡ്മാന്‍ ചലഞ്ചാണ് ബോളിവുഡ് താരങ്ങളുടെ ട്വിറ്റര്‍ ഇന്‍സ്റ്റാ അക്കൗണ്ടുകള്‍ നിറയെ. ഹാഷ്ടാഗ് ചെയ്‌തെത്തിയ പാഡ്മാന്‍ചലഞ്ച് താരങ്ങളുടെ ഔദ്യോഗിക പേജുകള്‍ കീഴടക്കിയത് വളരെ വേഗത്തിലായിരുന്നു. 

തന്റെ ഗ്രാമത്തിലെ സ്ത്രീകള്‍ക്ക് കുറഞ്ഞ ചിലവില്‍ സാനിറ്ററി പാഡ് ലഭ്യമാക്കിയ അരുണാചലം മുരുഗാനന്ദനാണ് ചലഞ്ചിന് തുടക്കമിട്ടത്. ചലഞ്ചില്‍ മുരുഗാനന്ദന്‍ വെല്ലുവിളിച്ചതാകട്ടെ പാഡ്മാന്‍ നായകന്‍ അക്ഷയ്കുമാറിനെയും. സാനിറ്ററി നാപ്കിന്‍ പിടിച്ചുകൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്യുകയാണ് ചലഞ്ച് കൊണ്ടുദ്ദേശിക്കുന്നത്. ചിത്രം പോസ്റ്റ് ചെയ്യുന്നതോടൊപ്പം ആരെയാണോ ചലഞ്ച് ചെയ്യാന്‍ ആഗ്രഹിക്കുന്നത് അവരെ വെല്ലുവിളിച്ചുകൊണ്ട് ടാഗ് ചെയ്യുകയും ചെയ്യാം. 

അക്ഷയ് കുമാര്‍ ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, വിരാട് കൊഹ്ലി എന്നിവരെയാണ് വെല്ലുവിളിച്ചിരിക്കുന്നത്. അലിയ ഭട്ട്, ട്വിങ്കിള്‍ ഖന്ന, സോനം കപൂര്‍, രാധിക ആപ്‌തെ, അമീര്‍ ഖാന്‍, ഷബാനാ ആസ്മി തുടങ്ങിയവര്‍ വെല്ലുവിളി സ്വീകരിച്ച് പാഡ് കൈയ്യില്‍ പിടിച്ചുള്ള തങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു കഴിഞ്ഞു. ദീപിക, കൊഹ്ലി, ഷാറൂഖ് ഖാന്‍, അമിതാബ് ബച്ചന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയവര്‍ ചലഞ്ച് ഏറ്റെടുക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ബോളിവുഡ് ലോകം. 

അക്ഷയ് കുമാര്‍, രാധിക ആപ്‌തെ, സോനം കപൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാഡ്മാന്‍ ഈ മാസം ഒമ്പതിനാണ് തീയറ്ററുകളിലെത്തുക. അരുണാചലം മുരുഗാനന്ദന്റെ യഥാര്‍ത്ഥ ജീവിതമാണ് ചിത്രത്തിന്റെ കഥ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com