'ആമിർ ഭക്ഷണം കഴിക്കുകയായിരുന്നു, എനിക്കും വിശക്കുന്നുണ്ടായിരുന്നു പക്ഷേ കഴിക്കാൻ വിളിച്ചില്ല'; 13 വയസിലെ ഓർമയുമായി ദീപിക

പഴയൊരു ചിത്രത്തിനൊപ്പമാണ് താരം ഓർമ പങ്കുവെച്ചിരിക്കുന്നത്
'ആമിർ ഭക്ഷണം കഴിക്കുകയായിരുന്നു, എനിക്കും വിശക്കുന്നുണ്ടായിരുന്നു പക്ഷേ കഴിക്കാൻ വിളിച്ചില്ല'; 13 വയസിലെ ഓർമയുമായി ദീപിക
Updated on: 
1 min read

ലോക്ക്ഡൗണിൽ തന്റെ പഴയ ഓർമകൾ പങ്കുവെക്കുന്ന തിരക്കിലാണ് ബോളിവുഡ് നടി ദീപിക പദുക്കോൺ. ഇതിനോടകം നിരവധി ത്രോബാക്ക് ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. ഇപ്പോൾ ശ്രദ്ധ നേടുന്നത് 13 വയസിൽ നടൻ ആമിർ ഖാനെ കാണാൻ എത്തിയ അനുഭവമാണ്. പഴയൊരു ചിത്രത്തിനൊപ്പമാണ് താരം ഓർമ പങ്കുവെച്ചിരിക്കുന്നത്. ആമിറിനെ കണ്ട ദിവസം പോലും ദീപിക ഓർത്തുവെച്ചിട്ടുണ്ട്. 

2000, ജനുവരി ഒന്നിലെ പ്രധാന ത്രോബാക്ക്. എനിക്ക് 13 വയസായിരുന്നു പ്രായം. പരുങ്ങിനിൽക്കുകയായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്. അദ്ദേഹം ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു. തൈരുസാദമാണെന്നാണ് ഓർമ. ഞാൻ എപ്പോഴത്തേയും പോലെ വിശന്നിരിക്കുകയായിരുന്നു. പക്ഷേ അദ്ദേഹം ഭക്ഷണം കഴിക്കാൻ എന്നെ വിളിച്ചില്ല, ഞാൻ ചോദിച്ചുമില്ല- ദീപിക കുറിച്ചു. 

ചിത്രത്തിൽ ആമിറിന്റെ അടുത്ത് ഇരിക്കുകയാണ് ദീപിക. അച്ഛൻ പ്രകാശ് പദുക്കോണും അമ്മ ഉജ്ജാല പദുകോണും സഹോദരി അനിഷ പദുക്കോണും ചിത്രത്തിലുണ്ട്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Chali Pala and Mohanlal
Karthik Subbaraj, Dorothy
Keerthy Suresh
Jason Sanjay
X

FOLLOW US

ON GOOGLE DISCOVER