

അപ്രതീക്ഷിതമായി റിലീസിംഗ് പ്രതിസന്ധി നേരിട്ട അമല പോള്‍ ചിത്രം 'ആടൈ' അവസാനം തീയേറ്ററുകളില്‍. വേള്‍ഡ് വൈഡ് റിലീസ് ആയി നേരത്തേ നിശ്ചയിച്ചിരുന്ന എഴുനൂറിലധികം സ്‌ക്രീനുകളില്‍ വൈകുന്നേരത്തോടെ ചിത്രം പ്രദര്‍ശനം ആരംഭിക്കുകയാണെന്ന് അമല പോള്‍ അടക്കമുള്ളവര്‍ ട്വിറ്ററിലൂടെ അറിയിച്ചു. തീയേറ്ററുകള്‍ക്ക് ലഭിക്കേണ്ട കെഡിഎം കീ (കീ ഡെലിവറി മെസേജ്) ലഭിക്കാതിരുന്നതിനെത്തുടര്‍ന്നാണ് ചിത്രത്തിന്റെ നൂണ്‍, മാറ്റിനി ഷോകള്‍ റദ്ദാക്കേണ്ടി വന്നത്. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് ഈ സാഹചര്യം ഉടലെടുത്തതെന്നാണ് വിവരം.
വൈകുന്നേരത്തെ റിലീസിനോടനുബന്ധിച്ച് പുതിയ പോസ്റ്ററും അണിയറക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. 'എല്ലാ ശാപവാക്കുകളും ലൈംഗികാധിക്ഷേപങ്ങളും സ്വഭാവഹത്യയും സ്ത്രീവിരുദ്ധതയും കെഡിഎം പ്രതിസന്ധിയും മറികടന്ന് എഴുനൂറിലേറെ തീയേറ്ററുകളില്‍' എന്നാണ് പുതിയ പോസ്റ്ററിലെ പരസ്യ വാചകം. നിങ്ങളുടെ കാത്തിരിപ്പിന് അര്‍ഥമുണ്ടാവുമെന്നാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് അമല പോള്‍ ട്വിറ്ററില്‍ കുറിച്ചത്.
Releasing at 6 PM IST worldwide. We promise you it would be worth the wait. Thank you for your continued support!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates