ആരാധകരുടെ ഹൃദയം തകര്‍ത്ത ആ ചിത്രങ്ങളിതാ..!!: പ്രിയങ്ക-നിക് ദമ്പതികളുടെ പ്രണയാര്‍ദ്ര നിമിഷങ്ങള്‍ 

വിവാഹിതരായി എട്ടു മാസം പിന്നിടുമ്പോള്‍ പ്രിയങ്ക- നിക് ദമ്പതികള്‍ പങ്കുവച്ചതില്‍ ആരാധകര്‍ ആഘോഷമാക്കിയ, പ്രണയാര്‍ദ്രമായ 10 ചിത്രങ്ങള്‍ കാണാം. 
ആരാധകരുടെ ഹൃദയം തകര്‍ത്ത ആ ചിത്രങ്ങളിതാ..!!: പ്രിയങ്ക-നിക് ദമ്പതികളുടെ പ്രണയാര്‍ദ്ര നിമിഷങ്ങള്‍ 
Updated on: 
2 min read

പ്രേക്ഷകര്‍ അസൂയയോടെ നോക്കുന്ന താരദമ്പതികളാണ് പോപ് ഗായകന്‍ നിക് ജൊനാസും ബോളിവുഡ്/ഹോളിവുഡ് താരം പ്രിയങ്ക ചോപ്രയും. പ്രണയത്തിലായത് മുതല്‍ ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അസൂയപ്പെടുത്തുകയാണ്. അത്രയ്ക്കും പ്രണയനിര്‍ഭരമായ മുഹൂര്‍ത്തങ്ങളാണ് ഇവര്‍ പങ്കുവയ്ക്കാറുള്ളത്. 

വിവാഹശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മധുവിധുവിന്റെ ഭാഗമായി ഇരുവരും യാത്ര നടത്തിയിരുന്നു. ഇവരുടെ ആഘോഷത്തിന്റെയും സ്‌നേഹം പങ്കുവയ്ക്കുന്നതിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ ലോകത്ത് തരംഗമായി.

എംടിവി മ്യൂസിക് വിഡിയോ അവാര്‍ഡ് വാങ്ങാനായി നിക്കിന്റെ സഹോദരന്മാര്‍ ഭാര്യമാര്‍ക്കൊപ്പം എത്തിയപ്പോള്‍ ഏകനായി നില്‍ക്കേണ്ടി വന്ന നിക്കിനെ സോഷ്യല്‍ ലോകം ട്രോളിയിരുന്നു. നിക്കിന്റെ നെഞ്ചില്‍ ചേര്‍ന്നു നില്‍ക്കുന്ന ഫോട്ടോഷോപ്പ് ചിത്രം പങ്കുവച്ച് പ്രിയങ്ക നല്‍കിയ മറുപടിയും ആരാധകര്‍ ഏറ്റെടുത്തു. 

നിക് ജൊനാസിന് 2019 സെപ്റ്റംബര്‍ 16ന് 27 വയസ് തികയുകയാണ്. പ്രിയങ്ക ചോപ്രയുമായുള്ള വിവാഹത്തിനു ശേഷമുള്ള ആദ്യ ജന്മദിനമാണിതെന്ന പ്രത്യേകതയുമുണ്ട് ഇത്തവണ. അതുകൊണ്ട് ആഘോഷങ്ങളും സര്‍പ്രൈസുകളും ഒട്ടും കുറയില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ.

2018 ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം. വിവാഹിതരായി എട്ടു മാസം പിന്നിടുമ്പോള്‍ പ്രിയങ്ക- നിക് ദമ്പതികള്‍ പങ്കുവച്ചതില്‍ ആരാധകര്‍ ആഘോഷമാക്കിയ, പ്രണയാര്‍ദ്രമായ 10 ചിത്രങ്ങള്‍ കാണാം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER