ആരാധകരെ ഞെട്ടിച്ച് ധ്രുവ് വിക്രം; പ്രതീക്ഷ നല്‍കി അരങ്ങേറ്റ ചിത്രം, ട്രെയിലര്‍ കാണാം

ആരാധകരെ ഞെട്ടിച്ച് ധ്രുവ് വിക്രം; പ്രതീക്ഷ നല്‍കി അരങ്ങേറ്റ ചിത്രം, ട്രെയിലര്‍ കാണാം

വിജയ് ദേവരകൊണ്ട നായകനായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പാണ് ആദിത്യ വര്‍മ്മ.
Published on

തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം നായകനായെത്തുന്ന ആദ്യചിത്രമാണ് 'ആദിത്യവര്‍മ്മ'. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നിരിക്കുകയാണിപ്പോള്‍. രണ്ട് മിനിറ്റില്‍ അധികം ദൈര്‍ഘ്യമുള്ള ട്രെയിലര്‍ മികച്ച പ്രകടനമാണ് ധ്രുവ് കാഴ്ചവെച്ചിരിക്കുന്നത്. 

വിജയ് ദേവരകൊണ്ട നായകനായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പാണ് ആദിത്യ വര്‍മ്മ. നായികയായി ബനിത സന്ധുവാണ് വേഷമിടുന്നത്. ഒക്ടോബര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ബനിത. ബംഗാളി നടി മേഘ്‌ന ചൗധരിയാണ് ധ്രുവിന്റെ നായിക വേഷത്തില്‍ ആദ്യം എത്തിയത്. എന്നാല്‍ മേഘ്‌നയെയും മറ്റൊരു നടിയായ റെയ്‌സയെയും ചിത്രത്തില്‍ നിന്ന് മാറ്റി. റെയ്‌സക്ക് പകരം തെന്നിന്ത്യന്‍ നടി പ്രിയ ആനന്ദാണ് സ്‌ക്രീനിലെത്തുന്നത്. 

മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. അര്‍ജുന്‍ റെഡ്ഡിയോട് ചിത്രം നീതി പുലര്‍ത്തുന്നുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം. ധ്രുവിന്റെ പ്രകടനം അസാധ്യമാണെന്നും വിലയിരുത്തുന്നുണ്ട്. നവംബര്‍ 8നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഗിരീസായ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അര്‍ജുന്‍ റെഡ്ഡിയുടെ സഹസംവിധായകനാണ് ഗിരീസായ. നേരത്തെ വര്‍മ്മ എന്ന പേരില്‍ ഇതേ ചിത്രം സംവിധാനം ചെയ്ത ബാലയെ മാറ്റിയാണ് ഗിരീസായ സംവിധായകനായത്. 

ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നതിനിടെയാണ് നിര്‍മാതാക്കളായ ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സ് ചിത്രത്തെ കുറിച്ച് തങ്ങള്‍ക്കുള്ള അതൃപ്തി രേഖപ്പെടുത്തുന്നത്. തുടര്‍ന്നാണ് ചിത്രത്തില്‍ നിന്നും താന്‍ സ്വയം പിന്മാറുകയാണെന്ന് വ്യക്തമാക്കി ബാല രംഗത്ത് വന്നതും ധ്രുവിനെ വച്ച് തന്നെ ചിത്രം രണ്ടാമതും ചിത്രീകരിക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിക്കുന്നതും. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com