ചെന്നൈ : ആടൈ എന്ന തമിഴ് ചിത്രത്തില്‍ നഗ്നയായി അഭിനയിച്ച് ആരാധകരെ ഞെട്ടിച്ച താരമാണ് അമല പോള്‍. തന്റെ പുതിയ ചിത്രം നടി നവമാധ്യമമമായ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് ഇപ്പോള്‍ വൈറലായി മാറിക്കഴിഞ്ഞു. സ്വിം സ്യൂട്ട് ചിത്രങ്ങളാണ് നടി തന്റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്.
സുഹൃത്തുക്കളോടൊപ്പം പോണ്ടിച്ചേരിയില്‍ അവധിക്കാലം ആസ്വദിക്കുകയാണ് അമല പോള്‍. ഇതിനിടെ എടുത്ത സാഹസികത നിറഞ്ഞ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നീല ബിക്കിനി അണിഞ്ഞുള്ള രണ്ട് ചിത്രങ്ങളാണ് നടി പോസ്റ്റ് ചെയ്തത്.
പാറയിടുക്കില്‍ നിന്നും തടാകത്തിലേക്ക് ചാടാനുള്ള പോസിലുള്ളതാണ് ഒന്ന്. 'എവരിതിങ് ദാറ്റ് കില്‍സ് മി മേക്സ് മീ ഫീല്‍ എലൈവ്' എന്ന് നടി അടിക്കുറിപ്പായി ചേര്‍ക്കുന്നു. ചിത്രത്തിന് ഇതുവരെ 75,000 ലേറെ ലൈക്കുകളാണ് ലഭിച്ചത്.
ബോളിവുഡ് നടന് ആശിഷ് വിദ്യാര്‍ത്ഥിക്കൊപ്പം അതോ അന്ത പറവൈ പോലെ എന്നതാണ് അമല പോളിന്റെ അടുത്ത ചിത്രം. മലയാളത്തില്‍ പ്രഥ്വിരാജ്-ബ്ലെസ്സി ചിത്രമായ ആടുജീവിതത്തിലും അമല പോള്‍ വേഷമിടുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates