ആരാധകരെ ഭയന്ന് സൂര്യ ഗെയ്റ്റ് ചാടി ഓടി; പുതിയ സിനിമയുടെ പ്രചാരണത്തിനിടെയാണ് ആരാധകര്‍ താരത്തെ ഓടിച്ചത് 

പുതിയ ചിത്രമായ താനെ സേന്‍ന്ത കൂട്ടം എന്ന സിനിമയുടെ പ്രചാരണാര്‍ഥം തെലുങ്കാനയിലെ ഒരു തീയറ്ററില്‍ എത്തിയതായിരുന്നു താരം
ആരാധകരെ ഭയന്ന് സൂര്യ ഗെയ്റ്റ് ചാടി ഓടി; പുതിയ സിനിമയുടെ പ്രചാരണത്തിനിടെയാണ് ആരാധകര്‍ താരത്തെ ഓടിച്ചത് 
Updated on
1 min read

രാധകരുടെ അമിതസ്‌നേഹം പലപ്പോഴും താരങ്ങള്‍ക്ക് തലവേദനയാകാറുണ്ട്. ആരാധനാ കഥാപാത്രത്തെ അടുത്തുകണ്ടാല്‍ ഫാന്‍സ് കൂട്ടം ശരിക്ക് അങ്ങ് പെരുമാറിക്കളയും. പിന്നെ ആരാധകരില്‍ നിന്ന് ഓടിരക്ഷപ്പെടുക അല്ലാതെ താര രാജാക്കന്‍മാര്‍ക്ക് വഴിയുണ്ടാകില്ല. കഴിഞ്ഞ ദിവസം തെലുങ്കാനയില്‍ എത്തിയ തമിഴ് സ്റ്റാര്‍ സൂര്യയ്ക്ക് നേരിടേണ്ടിവന്നത് ഇത്തരത്തിലുള്ള അനുഭവമാണ്. അവസാനം ആരാധകരുടെ കൈയില്‍ നിന്ന് രക്ഷപ്പെടാന്‍ സൂര്യയ്ക്ക് ഗെയ്റ്റ് ചാടി ഓടേണ്ടിവന്നു. 

പുതിയ ചിത്രമായ താനെ സേന്‍ന്ത കൂട്ടം എന്ന സിനിമയുടെ പ്രചാരണാര്‍ഥം തെലുങ്കാനയിലെ ഒരു തീയറ്ററില്‍ എത്തിയതായിരുന്നു താരം. സൂര്യയെ കണ്ടതോടെ കടന്നല്‍ കൂട് ഇളകിവരുന്നതുപോലെ ആരാധകര്‍ സൂര്യയ്ക്ക് ചുറ്റും പാഞ്ഞടുത്ത്. ആരാധകരുടെ ഉന്തിലും തള്ളിലും താരം നീങ്ങുന്നതും പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങളില്‍ കാണാം. സാധാരണ തീയറ്റര്‍ ആയതിനാല്‍ അധികം പൊലീസോ സുരക്ഷാജീവനക്കാരോ ഇല്ലായിരുന്നു. ഇത് മനസിലാക്കിയ സൂര്യ അധികം കാത്തു നില്‍ക്കാതെ ഗെയ്റ്റ് ചാടിക്കടന്ന് ഓടി കാറിനുള്ളില്‍ കയറി. 

പിന്നീട് ആരാധകരെ ശാന്തരാക്കിയതിന് ശേഷമാണ് അദ്ദേഹം വീണ്ടും തിരിച്ചെത്തിയത്. തന്നോടുള്ള സ്‌നേഹത്തിന് നന്ദി പറഞ്ഞെങ്കിലും ഇത്തവണത്തെ ആരാധകസ്‌നേഹത്തില്‍ താരം ശരിക്ക് വെള്ളം കുടിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com