ആരാധകര്‍ക്ക് മുട്ടിടിക്കുന്നു; പുലിമുരുകനെ മറികടക്കാന്‍ കൊച്ചുണ്ണിയുടെ കുതിപ്പ്; കണക്കുകള്‍ പറയുന്നു

ആരാധകര്‍ക്ക് മുട്ടിടിക്കുന്നു; പുലിമുരുകനെ മറികടക്കാന്‍ കൊച്ചുണ്ണിയുടെ കുതിപ്പ്; കണക്കുകള്‍ പറയുന്നു
ആരാധകര്‍ക്ക് മുട്ടിടിക്കുന്നു; പുലിമുരുകനെ മറികടക്കാന്‍ കൊച്ചുണ്ണിയുടെ കുതിപ്പ്; കണക്കുകള്‍ പറയുന്നു
Updated on: 
1 min read

കൊച്ചി: നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയ്ക്ക് മുന്‍പില്‍ ഇനി മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ മാത്രം. ചിത്രം റിലീസായി 40 ദിനം പിന്നിടുമ്പോള്‍ ചിത്രം സ്വന്തമാക്കിയത് 100 കോടി. പുലിമുരുകന്‍ 150 കോടിയാണ് കലക്റ്റ് ചെയ്തത്.യുവതാരം നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും മികച്ച വിജയം കൂടിയാണ് കായംകുളം കൊച്ചുണ്ണി. 

യുവതാരങ്ങളിലൊരാളുടെ ചിത്രം നൂറുകോടി ക്ലബില്‍ കയറുന്നത് ഇതാദ്യമായാണ്. മോഹന്‍ലാലിന്റെ ഇത്തിക്കരപ്പക്കിയെന്ന വേഷവും ഏറെ പ്രശംസനേടിയിരുന്നു. നൂറുകോടി ക്ലബില്‍ കയറുന്ന മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രം എന്ന ഖ്യാതിയും കായംകുളം കൊച്ചുണ്ണിക്ക് സ്വന്തം.ആഗോളതലത്തിലെ ചിത്രത്തിന്റെ ബിസിനസ്സ് വഴിയാണ് നൂറു കോടി ക്ലബില്‍ പ്രവേശിച്ചതെന്ന് അണിയറക്കാര്‍ വ്യക്തമാക്കി. 

സിനിമയുടെ കേരള , ഔട്ട്‌സൈഡ് കേരള ഗോസ് - 57 കോടി

സാറ്റലൈറ്റ്, ഡിജിറ്റല്‍-15 കോടി

ജി.സി.സി-18 കോടി

ഔട്ട്‌സൈഡ് ജി.സി.സി-4.82 കോടി (യു.കെ യൂറോപ്പ്-1.75 കോടി, ന്യൂസിലാന്‍ഡ്-17 ലക്ഷം, അമേരിക്ക- 1.8 കോടി ,ആസ്‌ട്രേലിയ-1.10 കോടി)

ഓഡിയോ, വിഡിയോ റൈറ്റ്‌സ് -1 കോടി

ഡബ്ബിങ് റൈറ്റ്‌സ്-3.5 കോടി

ഹിന്ദി അവകാശം-3 കോടി

ആകെ-102.32 കോടി

മലയാളത്തില്‍ നിന്നും മാത്രമല്ല ഇന്ത്യയിലെ പ്രമുഖരും ചിത്രത്തെ വാനോളം പ്രശംസിക്കുകയുണ്ടായി. പ്രിയദര്‍ശന്‍, ഛായാഗ്രാഹകന്‍ എസ്. കുമാര്‍, സംവിധായകന്‍ രാജാ മേനോന്‍, സൂര്യ, കാര്‍ത്തി, സംവിധായകന്‍ ഓം പ്രകാശ് മെഹ്‌റ, പ്രമുഖ നിര്‍മാതാക്കളായ സിദ്ധാര്‍ത്ഥ് റോയ് കപൂര്‍, രുച (ഫോക്‌സ് സ്റ്റാര്‍) എന്നിവര്‍ സിനിമ കണ്ട ശേഷം സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു.

റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധായകന്റെ കരിയറിലെ മറ്റൊരു പൊന്‍തൂവല്‍ കൂടിയാണ് കായംകുളം കൊച്ചുണ്ണി. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണവും ആത്മവിശ്വാസവും സിനിമയുടെ വിജയത്തിന്റെ ഘടകമാണ്. ഹോളിവുഡ് സിനിമകളെ അനുസ്മരിക്കുന്ന രീതിയിലുള്ള ചിത്രീകരണ ശൈലിയായിരുന്നു കൊച്ചുണ്ണിക്കായി ഉപയോഗിച്ചത്.

സിനിമയുടെ അന്‍പതാം ദിവസം ആഘോഷിക്കാനും നൂറുകോടി ക്ലബില്‍ എത്തിയതിന്റെ ആഘോഷം പങ്കുവെയ്ക്കാനും കൊച്ചുണ്ണിയുടെ അണിയറപ്രവര്‍ത്തകര്‍ ദുബായിയില്‍ എത്തും. നവംബര്‍ 23നാകും ആഘോഷം സംഘടിപ്പിക്കുക.ഏകദേശം 40 കോടിക്ക് മുകളില്‍ നിര്‍മാണ ചെലവ് വന്ന ചിത്രത്തിന്റെ തിരക്കഥ ബോബി- സഞ്ജയ് ടീം ആയിരുന്നു. ബാബു ആന്റണി, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, പ്രിയ ആനന്ദ് എന്നിവരായിരുന്നു സിനിമയിലെ മറ്റുതാരങ്ങള്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Parvathy Thiruvothu, Vinay Fort
Khalifa
Joly Jospeh, Kailash and Mammootty
Sathyan Anthikad, Jisma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com