ആരാധകർക്ക് സർപ്രൈസുമായി വിജയ് ആന്റണി; ജന്മദിനത്തിൽ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം, ഒരുങ്ങുന്നത് പിച്ചൈക്കാരൻ 2 

താരത്തിന്റെ 45-ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ പ്രഖ്യാപനം
ആരാധകർക്ക് സർപ്രൈസുമായി വിജയ് ആന്റണി; ജന്മദിനത്തിൽ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം, ഒരുങ്ങുന്നത് പിച്ചൈക്കാരൻ 2 
Updated on
1 min read

ന്മദിനത്തിൽ ആരാധകർക്ക് സർപ്രൈസുമായി തമിഴ് നടൻ വിജയ് ആന്റണി. പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് നടൻ. പിച്ചൈക്കാരൻ 2 ആണ് അണിയറയിൽ ഒരുങ്ങുന്നത്. 

താരത്തിന്റെ 45-ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ പ്രഖ്യാപനം. നടൻ ആദ്യമായി തിരക്കഥയൊരുക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ദേശീയ പുരസ്കാര ജേതാവ് പ്രിയ കൃഷ്ണസ്വാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് ആന്റണി പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിന് സം​ഗീതം നൽകുന്നതും വിജയ് ആന്റണി തന്നെയാണ്. 

2016 ൽ പുറത്തിറങ്ങിയ പിച്ചൈക്കാരൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗമാണിത്. ചിത്രം തെലുങ്കിലേക്കും റീമെയ്ക്ക് ചെയ്തിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Mammootty, VD Satheesan
Beena Antony
Samyuktha Varma
Bill Wyman and Mandy Smith
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com