ആരാധികയുടെ നേര്‍ക്ക് രൂക്ഷ വിമര്‍ശനവുമായി ഋഷി കപൂര്‍; സാന്ത്വനിപ്പിച്ച്റണ്‍ബീര്‍  

താരം കുടുംബത്തോടൊപ്പം ബാദ്രയിലുള്ള ഒരു ഹോട്ടലില്‍ വിരുന്നിന് പോയപ്പോഴായിരുന്നു സംഭവം.
ആരാധികയുടെ നേര്‍ക്ക് രൂക്ഷ വിമര്‍ശനവുമായി ഋഷി കപൂര്‍; സാന്ത്വനിപ്പിച്ച്റണ്‍ബീര്‍  
Updated on
1 min read

സെല്‍ഫിയില്‍ ഒപ്പം നില്‍ക്കാന്‍ അപേക്ഷിച്ച ആരാധികയെ രൂക്ഷമായി ശകാരിച്ച് ബോളിവുഡ് താരം ഋഷി കപൂര്‍. താരം കുടുംബത്തോടൊപ്പം ബാദ്രയിലുള്ള ഒരു ഹോട്ടലില്‍ വിരുന്നിന് പോയപ്പോഴായിരുന്നു സംഭവം. ഭാര്യ നീതു കപൂര്‍, മകന്‍ റണ്‍ബീര്‍ കപൂര്‍, എന്നിവര്‍ക്ക് പുറമെ മറ്റു ബന്ധുക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ഋഷിയോട് ഒരു സെല്‍ഫിയില്‍ തന്നോടൊപ്പം നില്‍ക്കാന്‍ ആപേക്ഷിച്ച അരാധികയ്‌ക്കൊപ്പം നില്‍ക്കാന്‍ താരം കൂട്ടാക്കിയില്ല എന്ന് മാത്രമല്ല ആരാധികയെ വളരെ രൂക്ഷമായി ശകാരിക്കുകയായിരുന്നു അദ്ദേഹം. താരകുടുംബത്തെ കണ്ട ആവേശത്തില്‍ ഓടിയെത്തിയ പെണ്‍കുട്ടി റണ്‍ബീര്‍, നീതു കപൂര്‍ എന്നിവര്‍ക്കൊപ്പം സെല്‍ഫിയെടുത്ത ശേഷമാണ് ഋഷി കപൂര്‍നരികില്‍ എത്തിയത്. 

ഋഷി കപൂറിന്റെ ഈ പ്രതികരണത്തേ നിസഹായരായി നോക്കിനില്‍ക്കാനേ റണ്‍ബീര്‍ ഉള്‍പ്പെടെ ചുറ്റുമുണ്ടായിരുന്നവര്‍ക്ക് കഴിഞ്ഞൊള്ളു. എന്നാല്‍ അച്ഛന്‍ അവിടെനിന്ന് പോയശേഷം ആരാധികയ്ക്കരികിലെത്തിയ റണ്‍ബീര്‍ അവരെ ആശ്വസിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. 

സംഭവം വാര്‍ത്തയായതോടെ ഋഷിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരിക്കുന്നത്. താരങ്ങള്‍ കുടുംബത്തോടൊപ്പം സ്വകാര്യ നിമിഷങ്ങള്‍ പങ്കുവയ്ക്കുന്ന അവസരങ്ങളില്‍ അനൗചിത്യപരമായി ആരാധകര്‍ പെരുമാറുന്നുവെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടപ്പോള്‍  ഋഷി അഹങ്കാരിയാണെന്നും സ്ത്രീകളോട് പെരുമാറാന്‍ അറിയില്ലെന്നുമാണ് മറ്റൊരു വിഭാഗം പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com