ആര്‍ ജെ ഷാനും നടി പാര്‍വതിയും വിവാഹിതരായി 

ഇന്ദ്രജിത് സുകുമാരനും ഭാര്യ പൂര്‍ണിമാ ഇന്ദ്രജിത്തും ചടങ്ങുകളില്‍ പങ്കെടുത്തു.
ആര്‍ ജെ ഷാനും നടി പാര്‍വതിയും വിവാഹിതരായി 
Updated on
1 min read

മഞ്ചുവാര്യര്‍ പ്രധാന കഥാപാത്രമായെത്തിയ c/o സൈറാബാനുവിന്റെ തിരകഥാകൃത്തും പ്രശസ്ത റേഡിയോ അവതാരകനുമായ ഷാന്‍ ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ നടി പാര്‍വതി മേനോന്റെ കഴുത്തില്‍ മിന്നു ചാര്‍ത്തി. ഡബിള്‍ ബാരല്‍, പത്തേമാരി, ലോഹം, എയ്ഞ്ചല്‍സ്, ഗാങ്‌സ്റ്റര്‍, ഓട്ട് ഓഫ് സിലബസ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പരിചിതമാണ് പാര്‍വതിയുടെ മുഖം.

എറണാകുളത്തപ്പന്‍ ക്ഷേത്രത്തില്‍ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്. രാവിലെ 9 മണിക്ക് നടന്ന ചടങ്ങുകളില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തുടര്‍ന്ന്‌ അതിഥികള്‍ക്കായി വിവാഹസല്‍ക്കാരവും ഒരുക്കിയിരുന്നു. ഇന്ദ്രജിത് സുകുമാരനും ഭാര്യ പൂര്‍ണിമാ ഇന്ദ്രജിത്തും ചടങ്ങുകളില്‍ പങ്കെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com