ആലിയയെ ഗര്‍ഭിണിയായിരുന്നപ്പോള്‍ വലിച്ചു കൂട്ടിയത് പാക്കറ്റ് കണക്കിന് സിഗരറ്റ്: വെളിപ്പെടുത്തല്‍

ജയിലിലെ തടവുകാരികളായാണ് ശ്രീദേവിയും സോണിയും ചിത്രത്തില്‍ അഭിനയിച്ചത്
ആലിയയെ ഗര്‍ഭിണിയായിരുന്നപ്പോള്‍ വലിച്ചു കൂട്ടിയത് പാക്കറ്റ് കണക്കിന് സിഗരറ്റ്: വെളിപ്പെടുത്തല്‍
Updated on
1 min read

ഹേഷ് ഭട്ട് സംവിധാനം ചെയ്ത ഗൂമ്ര 93ലെ ബോക്‌സ് ഓഫീസ് ഹിറ്റുകളിലൊന്നായിരുന്നു. ഇതിന്റെ ചിത്രീകരണസമയത്ത്  താന്‍ ഗര്‍ഭിണിയായിരുന്നുവെന്ന് നടിയും ആലിയ ഭട്ടിന്റെ അമ്മയുമായ സോണി റസ്ദാന്‍ വെളിപ്പെടുത്തി.ശ്രീദേവിക്കും സഞ്ജയ് ദത്തിനുമൊപ്പമാണ് സോണി ചിത്രത്തില്‍ അഭിനയിച്ചത്. സംവിധായകന്‍ മഹേഷ് ഭട്ടിന്റെ ഭാര്യ കൂടിയാണ് സോണി.

ജയിലിലെ തടവുകാരികളായാണ് ശ്രീദേവിയും സോണിയും ചിത്രത്തില്‍ അഭിനയിച്ചത്. ചിത്രത്തിലെ ഒരു രംഗത്തിനായി നിരവധി സിഗരറ്റുകള്‍ വലിക്കേണ്ടി വന്നെന്നും അന്ന് ഗര്‍ഭിണിയായിരുന്നവെന്ന് അറിയില്ലായിരുന്നുവെന്നും സോണി പറയുന്നു. 

''നിരവധി അഭിനന്ദനം ലഭിച്ച, ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്ന്. ശ്രീദേവിക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഓര്‍ത്തെടുക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍. അന്ന് ആലിയ ഭട്ടിനെ ഗര്‍ഭിണിയായിരുന്ന സമയമാണ്, ഷൂട്ടിങ് സമയത്ത് അതറിയില്ലായിരുന്നു. നിരവധി സിഗരറ്റുകള്‍ വലിക്കുന്ന രംഗമൊക്കെ ഗര്‍ഭിണിയായിരുന്നപ്പോള്‍ ചെയ്തതാണെന്ന് പിന്നീടാണ് അറിയുന്നത്''-സോണി ട്വീറ്റ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com