ആളുകള്‍ അവര്‍ക്ക് തോന്നിയതെല്ലാം പറയും , ഞാന്‍ ആരാണെന്നും എന്താണ് പറയുന്നതെന്നും എനിക്കറിയാം ; കങ്കണയ്ക്ക് മറുപടിയുമായി രണ്‍ബീര്‍

തന്നോട് നേരിട്ട് ആളുകള്‍ ചോദിക്കുന്നതിന് മറുപടി നല്‍കാറുണ്ടെന്നും അല്ലാത്ത കാര്യങ്ങളില്‍ ഇടപെടാന്‍ താത്പര്യമില്ലെന്നും താരം
ആളുകള്‍ അവര്‍ക്ക് തോന്നിയതെല്ലാം പറയും , ഞാന്‍ ആരാണെന്നും എന്താണ് പറയുന്നതെന്നും എനിക്കറിയാം ; കങ്കണയ്ക്ക് മറുപടിയുമായി രണ്‍ബീര്‍
Updated on: 
1 min read


മുംബൈ: പൊതുകാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നതിനെതിരെ കങ്കണ ഉയര്‍ത്തിയ വിമര്‍ശനത്തിന് മറുപടിയുമായി രണ്‍ബീര്‍ കപൂര്‍. തന്നോട് നേരിട്ട് ആളുകള്‍ ചോദിക്കുന്നതിന് മറുപടി നല്‍കാറുണ്ടെന്നും അല്ലാത്ത കാര്യങ്ങളില്‍ ഇടപെടാന്‍ താത്പര്യമില്ലെന്നും താരം തുറന്നടിച്ചു. ആളുകള്‍ അവര്‍ക്കിഷ്ടമുള്ളത് പറയും. പക്ഷേ ഞാന്‍ ആരാണെന്നും എന്താണ്  പറയുന്നതെന്നും നല്ല ബോധ്യമുണ്ടെന്നും രണ്‍ബീര്‍ പറഞ്ഞു.
 
രണ്‍ബീറിനെ പോലുള്ള ചില ബോളിവുഡ് താരങ്ങള്‍ പൊതുകാര്യങ്ങളില്‍ ഉത്തരവാദിത്വമില്ലത്തവരാണ് എന്നായിരുന്നു കങ്കണയുടെ കുറ്റപ്പെടുത്തല്‍. മുടങ്ങാതെ വെള്ളവും വൈദ്യുതിയും വീട്ടിലേക്ക് ലഭിക്കുന്നുണ്ട്. പിന്നെന്തിനാണ് രാഷ്ട്രീയം സംസാരിക്കുന്നത് എന്ന് ഒരു അഭിമുഖത്തില്‍ രണ്‍ബീര്‍ പറഞ്ഞതിനെ വിമര്‍ശിച്ചായിരുന്നു കങ്കണയുടെ അഭിപ്രായ പ്രകടനം. രാജ്യത്തെ ജനങ്ങള്‍ കാരണമാണ് സിനിമാ താരങ്ങള്‍ക്ക് മെഴ്‌സീഡസ് ബെന്‍സ് കാറില്‍ സഞ്ചരിക്കാനും ആഡംബര വീടുകളില്‍ താമസിക്കാനും കഴിയുന്നത്. അങ്ങനെയുള്ളപ്പോള്‍ ഇത്തരം വാക്കുകള്‍ നിങ്ങളില്‍ നിന്ന് വരുന്നതെങ്ങനെയാണ്? ഞാന്‍ അത്തരക്കാരിയല്ല എന്നും കങ്കണ പറഞ്ഞിരുന്നു.


 

രണ്‍ബീറിനെ കൂടാതെ ആലിയയ്‌ക്കെതിരെയും താരം കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മണികര്‍ണിക റിലീസായ സമയത്ത് ഒരു തരത്തിലുള്ള പിന്തുണയും ആലിയ നല്‍കിയില്ലെന്നായിരുന്നു കങ്കണ പറഞ്ഞത്. എന്നാല്‍ കങ്കണയെ തനിക്ക് വളരെ ഇഷ്ടമാണെന്നും അവരെ മനഃപൂര്‍വം വേദനിപ്പിച്ചിട്ടില്ല, അങ്ങനെ അവര്‍ തോന്നിയെങ്കില്‍ വ്യക്തിപരമായി മാപ്പ് ചോദിക്കാന്‍ തയ്യാറാണെന്ന് മാത്രമാണ് ആലിയ അന്ന് പറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER