ആൻഡമാൻ ദിനങ്ങൾ വീണ്ടും ഓർത്തെടുത്ത് ഇലിയാന; 'സൂപ്പർ ഹോട്ടി' എന്ന് ആരാധകർ, വൈറലായി ചിത്രങ്ങൾ
"ദേവദാസു" എന്ന തെലുങ്ക് ചിത്രത്തിൽ മികച്ച അഭിനയം കാഴ്ചവച്ച് പുരസ്കാരങ്ങളടക്കം നേടിയെങ്കിലും "നൻപൻ "എന്ന ചിത്രത്തിലൂടെയാണ് ഇലിയാന ഡിക്രൂസ് തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതയാകുന്നു. "ബർഫി "എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും കടന്ന നടി ഏറെ ആരാധകരെ സ്വന്തമാക്കികഴിഞ്ഞു. ആൻഡമാനിലെ പഴയ ഒരു അവധിക്കാലത്തെ ചിത്രങ്ങളാണ് താരം ഇപ്പോൾ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.
ആൻഡമാനിലെ പ്രശസ്തമായ ഹാവ്‌ലോക്ക് ദ്വീപിൽ ചിലവഴിച്ച അവധി ദിനങ്ങളിലേക്കാണ് ഇലിയാനയുടെ ത്രോബാക്ക്. രസകരമായ ക്യാപ്ഷനുകളോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഹാവ്‍ലോക്ക് ദ്വീപിലെ മുൻജോ ഓഷ്യൻ റിസോർട്ടിലെത്തിയ ചിത്രങ്ങളാണ് ഇലീന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. കറുപ്പ് ബിക്കിനിയിൽ കടൽതീരത്തുനിന്നുള്ള ചിത്രങ്ങളാണ് ഇവ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
