ഇക്കണോമി ക്ലാസില്‍ യാത്രക്കാരനായി ആമിര്‍ ഖാന്‍; അമ്പരന്ന് സഹയാത്രികര്‍, വൈറലായി വിഡിയോ 

ഇന്‍ഡിഗോ വിമാനത്തില്‍ ഇക്കണോമി ക്ലാസില്‍ യാത്രച്ചെയ്യുന്ന ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റെ വിഡിയോയാണ് വൈറലാകുന്നത്
ഇക്കണോമി ക്ലാസില്‍ യാത്രക്കാരനായി ആമിര്‍ ഖാന്‍; അമ്പരന്ന് സഹയാത്രികര്‍, വൈറലായി വിഡിയോ 
Updated on
1 min read

യാത്രകള്‍ക്ക് ഏറ്റവും മുന്തിയ സൗകര്യങ്ങള്‍ തന്നെ പ്രയോജനപ്പെടുത്തുന്നവരാണ് സിനിമാതാരങ്ങളിലേറെയും. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളും ബിസിനസ് ക്ലാസ് യാത്രകളുമാണ് പലരുടെയും ശീലം. എന്നാല്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഇക്കണോമി ക്ലാസില്‍ യാത്രച്ചെയ്യുന്ന ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

ഇളം നീല നിറത്തിലുള്ള തൊപ്പിയും സ്ഥിരം കണ്ണടയും വച്ച് വിന്‍ഡോ സീറ്റിലിരിക്കുന്ന താരത്തെക്കണ്ട് സഹയാത്രികരടക്കം അമ്പരന്നു. യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ റീമേക്കായ ലാല്‍ സിംഗ് ചദ്ദ എന്ന സിനിമയുടെ തിരക്കുകളിലാണ് താരമിപ്പോള്‍. അദൈ്വത് ചന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലാല്‍ സിംഗ് എന്ന കഥാപാത്രമായാണ് ആമിര്‍ എത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Meghana Raj
kandukonden kandukonden
Alex Paul, Love and U, Asvati Alex
Mammootty
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com