ഇക്കണ്ട കാടും മേടും ദൈവം സൃഷ്ടിച്ചിരിക്കുന്നത് മനുഷ്യര്‍ക്ക് വേണ്ടിയാണ്: നിഗൂഡത കൈവിടാതെ വരത്തന്‍

ആകാംക്ഷയും കൗതുകവും ജനിപ്പിച്ചാണ് ട്രെയിലര്‍ അവസാനിക്കുന്നതും.
ഇക്കണ്ട കാടും മേടും ദൈവം സൃഷ്ടിച്ചിരിക്കുന്നത് മനുഷ്യര്‍ക്ക് വേണ്ടിയാണ്: നിഗൂഡത കൈവിടാതെ വരത്തന്‍
Updated on: 
1 min read

ആകാംക്ഷയും നിഗൂഡതയും ഓരോ ദൃശ്യങ്ങളിലും ഒളിപ്പിച്ച് വെച്ച് ഫഹദ് ഫാസില്‍- അമല്‍ നീരദ് ചിത്രം വരത്തന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രേഷകര്‍ക്ക് ഓരോ നിമിഷവും സസ്‌പെന്‍സ് മാത്രം നല്‍കുന്ന ട്രെയിലറില്‍ ഫഹദും ഐശ്വര്യയുമാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് എത്തുന്നത്. 

ഇയ്യോബിന്റെ പുസ്‌കത്തിന് ശേഷം ഫഹദിനെ മുഖ്യകഥാപാത്രമാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഫഹദിന്റെയും ഐശ്വര്യ ലക്ഷ്മിയുടെയും മികച്ച പ്രകടനം ചിത്രത്തിലുണ്ടാകുമെന്ന വിലയിരുത്തലുകള്‍ ശരിവെയ്ക്കുന്നതാണ് ട്രെയിലര്‍. ആകാംക്ഷയും കൗതുകവും ജനിപ്പിച്ചാണ് ട്രെയിലര്‍ അവസാനിക്കുന്നതും.

ഫഹദ് ഫാസിലിന്റെ നസ്രിയ നസീം പ്രൊഡക്ഷന്‍സും അമല്‍ നീരദിന്റെ എഎന്‍പിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പറവയിലൂടെ ശ്രദ്ധേയനായ ലിറ്റില്‍ സ്വയമ്പാണ് ക്യാമറ. സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്. സുഷിന്‍ ശ്യാം സംഗീതം ഒരുക്കുമ്പോള്‍ വിവേക് ഹര്‍ഷന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER