ഇതാണ് എന്നേക്കാള്‍ പത്തുവയസ് കുറവുളള ഭര്‍ത്താവ് ; സസ്‌പെന്‍സിന് വിരാമമിട്ട് ഊര്‍മിളയുടെ തുറന്നുപറച്ചില്‍ (വീഡിയോ)

ഇപ്പോള്‍ ഈ സസ്‌പെന്‍സിനെല്ലാം വിരാമമിട്ട് രഹസ്യമായി നടന്ന വിവാഹം വെളിപ്പെടുത്തിയിരിക്കുകയാണ് ഊര്‍മിള
ഇതാണ് എന്നേക്കാള്‍ പത്തുവയസ് കുറവുളള ഭര്‍ത്താവ് ; സസ്‌പെന്‍സിന് വിരാമമിട്ട് ഊര്‍മിളയുടെ തുറന്നുപറച്ചില്‍ (വീഡിയോ)
Updated on
1 min read

ബോളിവുഡില്‍ ഒരു കാലത്ത് തരംഗം സൃഷ്ടിച്ച സിനിമയായിരുന്നു രാംഗോപാല്‍ വര്‍മ്മയുടെ രംഗീല. ഒറ്റ സിനിമയിലെ അഭിനയത്തിലുടെ മാത്രം നിരവധി ആരാധകരെയാണ് നടി ഊര്‍മിള നേടിയെടുത്തത്. സിനിമയില്‍ സജീവമല്ലെങ്കിലും ഇന്നും താരത്തിന്റെ സിനിമകളും ഗാനരംഗങ്ങളും യൂട്യൂബില്‍ ആസ്വദിക്കുന്നവര്‍ നിരവധിപേരുണ്ട്. ഊര്‍മിളയുടെ കുടുംബജീവിതം ചികഞ്ഞുപോയവരും നിരവധിയാണ്.

ഇപ്പോള്‍ ഈ സസ്‌പെന്‍സിനെല്ലാം വിരാമമിട്ട് രഹസ്യമായി നടന്ന വിവാഹം വെളിപ്പെടുത്തിയിരിക്കുകയാണ് ഊര്‍മിള.  നാല്‍പത്തിരണ്ടാം വയസില്‍ തന്നേക്കാള്‍ പത്തുവയസ് കുറവുളള മൊഹ്‌സിന്‍ അക്തര്‍ മിറുമായി നടന്ന വിവാഹമാണ് ഊര്‍മിള തുറന്നുപറഞ്ഞത്.  രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഇരുവരും ഒന്നിച്ച് പൊതുവേദികളില്‍ വന്നിരുന്നില്ല. ഒടുവില്‍ സസ്‌പെന്‍സിനു വിരാമമിട്ട് നടി തന്നെ നേരിട്ട് ഭര്‍ത്താവിനെ പരിചയപ്പെടുത്തി. മാധുരി എന്ന മറാഠി ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിലായിരുന്നു അപ്രതീക്ഷിത നീക്കം. ഭര്‍ത്താവിനെ വേദിയിലേക്ക് ക്ഷണിക്കുകയും പരിചയപ്പെടുത്തുകയും ചെയ്തു. 

കശ്മീരി മോഡലും ബിസിനസുകാരനുമാണ് മൊഹ്‌സിന്‍ അക്തര്‍. മൊഹ്‌സിന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രം കൂടിയാണ് മാധുരി. സൊണാലി കുല്‍ക്കര്‍ണിയാണ് നായിക.

വിവാഹ ശേഷം ഊര്‍മിള പൂര്‍ണമായും സിനിമയില്‍ നിന്നും വിട്ടുനിന്നിരുന്നു. രംഗീല, സത്യ, പ്യാര്‍ തുനെ ക്യാ കിയാ, പിന്‍ജര്‍, ഭൂത് തുടങ്ങിയവയായിരുന്നു പ്രധാന ചിത്രങ്ങള്‍. 2014 ല്‍ അജോബ എന്ന മറാത്തി ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ഈ വര്‍ഷം ബ്‌ളാക്ക്‌മെയില്‍ എന്ന സിനിമയില്‍  ഐറ്റം ഡാന്‍സിലും പ്രത്യക്ഷപ്പെട്ടിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suresh Gopi, Indrans
Sanal Kumar Sasidharan, Dr Biju
Parvathy Thiruvothu
Ramayana
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com