''ഇതാദ്യമായി ഈ വേദിയില്‍ വെച്ച് ഞാന്‍ പറയുന്നു''; ഐലവ്‌യു: ഭാര്യയുടെ സര്‍പ്രൈസില്‍ കണ്ണ് നിറഞ്ഞ് ശിവകാര്‍ത്തികേയന്‍, വീഡിയോ

''എനിക്കൊരു സോറി പറയുവാനുണ്ട്. ശിവയോട് ചോദിക്കാതെ ഈ വിഡിയോ ബൈറ്റ് നല്‍കിയതിന് സോറി''.
''ഇതാദ്യമായി ഈ വേദിയില്‍ വെച്ച് ഞാന്‍ പറയുന്നു''; ഐലവ്‌യു: ഭാര്യയുടെ സര്‍പ്രൈസില്‍ കണ്ണ് നിറഞ്ഞ് ശിവകാര്‍ത്തികേയന്‍, വീഡിയോ
Updated on: 
1 min read

തന്റെ കുടുംബത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന താരമാണ് ശിവകാര്‍ത്തികേയന്‍. എവിടെ പോവുകയാണെങ്കിലും കൂടെ ഭാര്യയും മകളും ഉണ്ടാകും. ശിവകാര്‍ത്തികേയന്റെ ഈ സ്‌നേഹത്തിന് ഒരു സര്‍പ്രൈസ് നല്‍കി ഞെട്ടിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യ ആര്‍തി. പുതിയ ചിത്രം നമ്മ വീട്ടു പിളളൈ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു സംഭവം.

'ഈ ലോകത്തില്‍ എന്റെ മകള്‍ ആരാധനയെ എത്രത്തോളം ഇഷ്ടമാണോ അത്രത്തോളം ഇഷ്ടം ശിവയോടും ഉണ്ട്. ഇങ്ങനെയേ എനിക്ക് പറയാന്‍ അറിയൂ. എവിടെ നിന്നും തുടങ്ങണമെന്ന് എനിക്ക് അറിയില്ല. അത്രയും കാര്യങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടി ചെയ്തിട്ടുണ്ട്. എന്നെയും മകളെയും എങ്ങനെ നോക്കുന്നുവോ അതുപോലെ തന്നെയണ് എന്റെ അച്ഛനെയും അമ്മയെയും അനിയത്തിയെയും അദ്ദേഹം നോക്കുന്നത്. എത്ര ഭര്‍ത്താക്കന്മാര്‍ ഇങ്ങനെ ചെയ്യുമെന്ന് എനിക്ക് അറിയില്ല. എന്റെ അച്ഛന് ലഭിച്ച ഏറ്റവും വലിയ സമ്മാനവും ശിവയായിരിക്കും.

ഒരുപാട് വിശേഷങ്ങള്‍ അങ്ങയോട് പറയാനുണ്ട്. എന്നാല്‍ ഇതാദ്യമായി വേദിയില്‍ വച്ചു ഞാന്‍ പറയുന്നു, ' ഐ ലവ് യു'. എനിക്കൊരു സോറി പറയുവാനുണ്ട്. ശിവയോട് ചോദിക്കാതെ ഈ വിഡിയോ ബൈറ്റ് നല്‍കിയതിന് സോറി.

കുടുംബത്തിന് വലിയ പ്രാധാന്യം കൊടുക്കുന്ന ആളാണ് എന്റെ ഭര്‍ത്താവെന്ന് പറയാന്‍ ഒരു ഉദാഹരണം ഞാന്‍ പറയാം. ഏതെങ്കിലും സിനിമയുടെ ജോലിക്കായി വിമാനത്താവളത്തില്‍ പോകുമ്പോള്‍ അവിടെ വരെ എന്നെയും മകളെയും കൂട്ടിക്കൊണ്ടുപോകും. കാറിലിരുന്ന് കുട്ടിയുമായി കളിയും ചിരിയുമായിരിക്കും'- ആര്‍തി പറഞ്ഞു.

എന്നാല്‍ തന്റെ ഭാര്യയുടെ വാക്കുകള്‍ കേട്ട് കണ്ണുകള്‍ ഈറനണിഞ്ഞ് വേദിയില്‍ ഇരിക്കുകയായിരുന്നു ശിവകാര്‍ത്തികേയന്‍. 'ഞങ്ങള്‍ക്കുളളിലെ ബന്ധം ഐ ലവ് യുവില്‍ ഒതുങ്ങുന്നതല്ല. ഇതാദ്യമായാണ് ഇവളില്‍ നിന്നും ഇങ്ങനെ കേള്‍ക്കുന്നത്. അവളുടെ സന്തോഷത്തിന്റെ അളവ് ആ വാക്കുകളില്‍ ഉണ്ടായിരുന്നു. പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും പരസ്പരം സംസാരിക്കും. എന്നാല്‍ ഐ ലവ് യു വാക്കുകളൊന്നും ഞങ്ങള്‍ക്കിടയില്‍ ഇല്ല. എന്നാല്‍ ഈ വേദിയില്‍ നിന്നും അത് കേള്‍ക്കുമ്പോള്‍ ജീവിതത്തിലെ വലിയൊരു നിമിഷമായി തോന്നുന്നു'- ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

2007ലായിരുന്നു ആര്‍തിയും ശിവകാര്‍ത്തികേയനും വിവാഹിതരാകുന്നത്. ആരാധന എന്നാണ് ഇവരുടെ മകളുടെ പേര്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER