'ഇതിലും വലിയ ദുരന്തം എന്തുവരാനാ'; കൂടെ നിന്ന് സംയുക്തയുടെ കാലുവാരി ബിജു മേനോന്‍

കിട്ടിയ അവസരം ഭാര്യയെ ട്രോളാനാണ് ബിജു മേനോന്‍ ഉപയോഗിച്ചത്
'ഇതിലും വലിയ ദുരന്തം എന്തുവരാനാ'; കൂടെ നിന്ന് സംയുക്തയുടെ കാലുവാരി ബിജു മേനോന്‍
Updated on: 
1 min read

ഒരുമിച്ചുള്ള സിനിമകള്‍ പോലെ തന്നെ മികച്ചതാണ് ബിജു മേനോന്റേയും സംയുക്ത വര്‍മ്മയുടേയും ജീവിതം. വിവാഹത്തിന് ശേഷം സംയുക്ത സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. പൊതു പരിപാടികളില്‍ പങ്കെടുക്കുന്നതും കുറവാണ്. ഇതില്‍ നിന്ന് വ്യത്യസ്തമായി കഴിഞ്ഞ ദിവസം ബിജുമേനോനൊപ്പം അവാര്‍ഡ് ഷോയില്‍ പങ്കെടുത്തിരുന്നു. കിട്ടിയ അവസരം ഭാര്യയെ ട്രോളാനാണ് ബിജു മേനോന്‍ ഉപയോഗിച്ചത്. സ്‌നേഹം ചേര്‍ത്തുള്ള ട്രോളിനെ നിറഞ്ഞ ചിരിയോടെയാണ് സംയുക്ത സ്വീകരിച്ചത്. 

ഒരു ടെലിവിഷന്‍ അവാര്‍ഡ് ഷോയില്‍ പങ്കെടുക്കാനാണ് ഇരുവരും എത്തിയത്. അവാര്‍ഡ് വാങ്ങാന്‍ സ്റ്റേജില്‍ കയറിയ ബിജു മേനോനോട് സംയുക്തയുമായുള്ള പ്രണയത്തെക്കുറിച്ച് അവതാരിക ചോദിച്ചു. വേദിയില്‍ കൂടെ നില്‍ക്കുന്ന സംയുക്തയെ നോക്കിക്കൊണ്ട് ഉടന്‍ എത്തി താരത്തിന്റെ മറുപടി 'ഇതിനപ്പുറം ഒരു ദുരന്തം എന്താണ് വരാനുള്ളത്'  ഒന്നു ചിരിച്ച ശേഷം ചോദ്യത്തിനുള്ള യഥാര്‍ത്ഥ മറുപടി ബിജു മേനോന്‍ അങ്ങ് പറഞ്ഞു. 'ഇതെന്റെ മുത്താണ്, ഞാനാണ് ഇവളെ ഇഷ്ടമാണെന്ന് ആദ്യം പറഞ്ഞത്' പ്രണയം നിറഞ്ഞ വാക്കുകളെ നിറഞ്ഞ കൈയടിയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. 

ജനപ്രിയ നടനുള്ള അവാര്‍ഡ് വാങ്ങാനാണ് സംയുക്തയ്‌ക്കൊപ്പം ബിജു മേനോന്‍ യുകെയില്‍ എത്തിയത്. ഒരു കാലത്ത് മികച്ച പ്രണയജോഡികളായിരുന്നു മഴ, മേഘമല്‍ഹാര്‍, മധുരനൊമ്പരക്കാറ്റ് തുടങ്ങിയ ചിത്രങ്ങള്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER