ഇതെന്ത് ലിപ് ലോക്ക്!; പ്രിയയെ വിടാതെ ട്രോളന്‍മാര്‍, യൂട്യൂബില്‍ ഡിസ്‌ലൈക് പെരുമഴ

പ്രിയയുടെയും റോഷന്റെയും ലിപ് ലോക്ക് സീനാണ് ടീസറിലുള്ളത്. ഇതിനെതിരെ വ്യാപക ഡിസ്‌ലൈക് ക്യാമ്പയിനാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്
ഇതെന്ത് ലിപ് ലോക്ക്!; പ്രിയയെ വിടാതെ ട്രോളന്‍മാര്‍, യൂട്യൂബില്‍ ഡിസ്‌ലൈക് പെരുമഴ
Updated on
2 min read

പ്രിയ വാര്യരെ നായികയാക്കി ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗവിന്റെതായി പുറത്തിറങ്ങിയ പുതിയ ടീസറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു പ്രധാന ചര്‍ച്ചാ വിഷയം. പ്രിയയുടെയും റോഷന്റെയും ലിപ് ലോക്ക് സീനാണ് ടീസറിലുള്ളത്. ഇതിനെതിരെ വ്യാപക ഡിസ്‌ലൈക് ക്യാമ്പയിനാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വിഡിയോ 13000 പേര്‍ ലൈക് ചെയ്തപ്പോള്‍ 29000 പേരാണ് ഡിസ്‌ലൈക് ചെയ്തത്. 

ഡിസ്‌ലൈക് ക്യാമ്പയിന് തകൃതിയായി നടക്കുന്നുണ്ടെങ്കിലും യൂട്യൂബ് ട്രെന്റിങ്ങില്‍ ഒന്നാംസ്ഥാനത്താണ് ടീസര്‍. ഇതിന് മുമ്പേ പുറത്തിറങ്ങിയ പ്രിയയുടെ ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ടീസറിന് എതിരെയും ഡിസ്‌ലൈക് ക്യാമ്പയിന്‍ നടന്നിരുന്നു. 

ഇതാണോ ലിപ് ലോക്ക് എന്ന് ചോദിച്ചാണ് പ്രിയക്ക് എതിരെ ട്രോളന്മാര്‍ ഇത്തവണ രംഗത്ത് വന്നിരിക്കുന്നത്. ലിപ് ലോക്ക് അറിയില്ലെങ്കില്‍ ടൊവിനോയോടും ഇമ്രാന്‍ ഹാഷ്മിയോടും ഒക്കെ ചോദിക്കാനാണ് ട്രോളന്‍മാര്‍ നിര്‍ദേശിക്കുന്നത്. 

അതിരുകടക്കുന്ന പരിഹാസങ്ങള്‍ക്ക് എതിരെ പ്രിയ തന്നെ രംഗത്ത് വന്നിരുന്നു. ഒരു കണ്ണിറുക്കലിന്റെ പേരില്‍ തന്നെ പരിഹസിക്കരുതെന്നും നടിയായി പരിഗണിക്കണം എന്നുമായിരുന്നു പ്രിയയുടെ പ്രതികരണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Madhav Suresh
Krishna Kumar
Salman Khan
Dulquer Salmaan, Asif Ali
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com