'ഇതൊന്നുമല്ല യാഥാര്‍ത്ഥ്യം'; 'കിടപ്പറയില്‍ സ്ത്രീകളില്‍ നിന്നും പുരുഷന്‍മാര്‍ ഇതാഗ്രഹിക്കരുത്'; തുറന്നുപറഞ്ഞ് മിയ ഖലീഫ

'ഇതൊന്നുമല്ല യാഥാര്‍ത്ഥ്യം'; 'കിടപ്പറയില്‍ സ്ത്രീകളില്‍ നിന്നും പുരുഷന്‍മാര്‍ ഇതാഗ്രഹിക്കരുത്'; തുറന്നുപറഞ്ഞ് മിയ ഖലീഫ

ലോകം മാത്രമല്ല, എന്റെ കുടുംബവും എനിക്ക് ചുറ്റുമുള്ള ആളുകളില്‍ നിന്നുമെല്ലാം ഞാന്‍ പൂര്‍ണമായും ഒറ്റപ്പെട്ടു
Published on

ജനം തന്റെ വസ്ത്രത്തിനുള്ളിലേക്ക്  ചൂഴ്ന്നു നോക്കുന്നത് പോലെയാണ് തോന്നുന്നതെന്നും അത് അത്യന്തം അപമാനം ഉണ്ടാക്കുന്നതായും പോണ്‍ താരത്തില്‍ നിന്നും അവതാരകയായി മാറിയ മിയ ഖലീഫ. ബി.ബി.സി.ക്ക് നല്‍കിയ അഭിമുഖത്തിലാണ് മിയയുടെ തുറന്നു പറച്ചില്‍. ലോകം മാത്രമല്ല, എന്റെ കുടുംബവും എനിക്ക് ചുറ്റുമുള്ള ആളുകളില്‍ നിന്നുമെല്ലാം ഞാന്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. പോണ്‍ വ്യവസായം വിട്ട ശേഷവും എന്റെ ഏകാന്തത തുടരുകയാണ്. ഇത് സഹിക്കാവുന്നതിലപ്പുറമാണ്. 

ഇതില്‍ നിന്നും ചില തെറ്റുകള്‍ പൊറുക്കാവുന്നതിലപ്പുറമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എന്നാല്‍ കാലം മായ്ക്കാത്ത മുറിവുകളില്ല. കാര്യങ്ങളെല്ലാം നേരെയാകുമെന്നാണ് പ്രതീക്ഷയെന്നും മിയ ഖലീഫ പറഞ്ഞു. 

ആരും പൂര്‍ണരല്ല. നഗ്നവീഡിയോ കണ്ട് അതാണ് യാഥാര്‍ത്ഥ്യമെന്ന് വിചാരിക്കുന്ന പുരുഷന്‍മാരുണ്ട്. തങ്ങളുടെ സ്ത്രീകളില്‍ നിന്നും ഇതാഗ്രഹിക്കുന്നു. എന്നാല്‍ ഇതല്ല വസ്തുതതയെന്നും മനസിലാക്കണമെന്നും മിയ പറയുന്നു. പോണ്‍ വ്യവസായത്തിന്റെ ഭാഗമായിരിക്കെ താനേറെ മാനസിക സമ്മര്‍ദ്ദത്തിന് അടിപ്പെട്ടിരുന്നു. പൊതുജനമധ്യത്തില്‍ ഇറങ്ങുമ്പോള്‍ ജനങ്ങള്‍ എന്റെ വസ്ത്രത്തിനുള്ളിലേക്ക് ചുഴിഞ്ഞുനോക്കുന്നതായി തനിക്ക് അനുഭവപ്പെട്ടതായും അത് എനിക്ക് വലിയ അസ്വസ്ഥതയുണ്ടാക്കിയെന്നും മിയ അഭിമുഖത്തില്‍ പറയുന്നു.

തന്റെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞതോടുകൂടി സമാന അനുഭവം നേരിട്ടവര്‍ തങ്ങള്‍ക്കു ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ തങ്ങളെക്കൊണ്ട് പലരും ചെയ്യിപ്പിച്ചിട്ടുണ്ടെന്നു മിയയോട് പറഞ്ഞതായും വെളിപ്പെടുത്തുന്നു. 2015ല്‍ കേവലം മൂന്നു മാസം മാത്രമാണ് പോണ്‍ മേഖലയില്‍ പ്രവര്‍ത്തിച്ചതെങ്കിലും ഏറ്റവും അധികം സേര്‍ച്ച് ചെയ്യപ്പെട്ട പോണ്‍ താരങ്ങളില്‍ ഒരാളായിരുന്നു മിയ. ആഗോള ഭീകരസംഘടനയായ ഐഎസിന്റെ വധഭീഷണിയുടെ പശ്ചാത്തലത്തിലാണ് നീലച്ചിത്ര മേഖല വിടാനുള്ള തീരുമാനം. അഡള്‍ട്ട് വെബ്‌സൈറ്റായ പോണ്‍ഹബിലെ ടോപ് റാങ്ക് നടിയായ മിയ ഖലീഫക്കെതിരെ മുസ്ലീം രാജ്യങ്ങള്‍ക്കിടയില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.

ലെബനനില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ മിയ ഖലീഫ പിന്നീട് മിയാമിയിലേക്ക് താമസം മാറ്റുകയായിരുന്നു. ഹിസ്റ്ററി ബിരുദധാരിയായ മിയ, കഴിഞ്ഞ വര്‍ഷമാണ് ഭീകരസംഘടനയായ ഐഎസില്‍ നിന്നും ജീവന് ഭീഷണിയുള്ളതായി വെളിപ്പെടുത്തിയത്. 


പോണ്‍ രംഗം ഉപേക്ഷിച്ച്, ഇപ്പോള്‍ സ്‌പോര്‍ട്‌സ് ഷോയുടെ അവതാരകയായി പ്രവര്‍ത്തിക്കുകയാണ് 25 കാരിയായ മിയ ഖലീഫ. സൈക്ലിംഗ് താരം ലാന്‍സ് ആംസ്‌ട്രോംഗിന്റെ പോഡ്കാസ്റ്റ് വഴിയാണ് താന്‍ നീലച്ചിത്ര അഭിനയം നിര്‍ത്തിയ കാര്യം മിയ ഖലീഫ പുറത്തുവിട്ടത്. ഹിജാബ് ധരിച്ച് സെക്‌സില്‍ ഏര്‍പ്പെടുന്ന മിയയുടെ വീഡിയോ മുസ്ലീം രാജ്യങ്ങളില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com