'ഇതൊരു സ്വാര്‍ത്ഥ ശ്രമമാണ്', ആത്മകഥ എഴുതുന്നതിനെക്കുറിച്ച് സെയിഫ് അലി ഖാന്‍ 

ആത്മകഥ അടുത്ത വര്‍ഷം പുറത്തിറക്കുമെന്ന്‌ നടന്‍ പറഞ്ഞു
'ഇതൊരു സ്വാര്‍ത്ഥ ശ്രമമാണ്', ആത്മകഥ എഴുതുന്നതിനെക്കുറിച്ച് സെയിഫ് അലി ഖാന്‍ 
Updated on: 
1 min read

രണ്ടര പതിറ്റാണ്ടിലേറെയായി ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് നടന്‍ സെയിഫ് അലി ഖാന്‍. യാഷ് ചോപ്രയുടെ ചിത്രത്തിലൂടെയാണ് സെയിഫ് ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ സിനിമയും വ്യക്തിജീവിതവും വിജയപരാജയങ്ങളും എല്ലാം ചേര്‍ത്ത് തന്റെ അഭിനയകാലം പുസ്തകമാക്കാന്‍ ഒരുങ്ങുകയാണ് സെയിഫ്. 

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ആത്മകഥ എഴുതുകയാണെന്നും അടുത്ത വര്‍ഷം പുറത്തിറക്കുമെന്നും നടന്‍ പറഞ്ഞു. ജീവിതത്തിലെ ഓരോ നിമിഷവും പകര്‍ത്താനുള്ള തീരുമാനം തീര്‍ത്തും സ്വാര്‍ത്ഥമാണെന്നും മറ്റുള്ളവര്‍ അത് വായിച്ച് ആസ്വദിക്കുമെന്നാണ് പ്രതീക്ഷയെന്നും സെയിഫ് പറഞ്ഞു. 

"ഒരുപാട് കാര്യങ്ങള്‍ മാറിമറിയുകയാണ്. ഇവയെല്ലാം കുറിച്ചില്ലെങ്കില്‍ കാലത്തിനൊപ്പം ആ ഓര്‍മ്മകളും നഷ്ടപ്പെടും. പഴയ കാലത്തേക്ക് തിരിഞ്ഞുനോക്കുന്നതും അതേക്കുറിച്ച് എഴുതുന്നതുമൊക്കം രസകരമായ കാര്യമാണ്", സെയിഫ് പറഞ്ഞു. 

അടുത്തിടെയാണ് തൈമൂറിന് കൂട്ടായി മറ്റൊരു അതിഥി കൂടി ജീവിതത്തിലേക്ക് എത്തുന്നു എന്ന സന്തോഷം സെയിഫും ഭാര്യ കരീനയും ആരാധകരെ അറിയിച്ചത്. രണ്ടാമത്തെ കുട്ടിക്കായുള്ള തയ്യാറെടുപ്പിലാണ് താരദമ്പതികള്‍. ആദ്യ ഭാര്യ അമൃത സിങ്ങില്‍ സെയിഫിന് രണ്ട് മക്കളുണ്ട്. നടി സാറ അലി ഖാനും ഇബ്രാഹിം അലി ഖാനും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER