'ഇത് അങ്ങനെ കൈവിട്ടുപോകുന്നതില്‍ ദുഃഖമുണ്ട്, സ്ത്രീകള്‍ മാത്രമല്ല വേദനിക്കുന്നത്'; മീ ടൂവില്‍ ഉഷ ഉതുപ്പ്

'ഇത് അങ്ങനെ കൈവിട്ടുപോകുന്നതില്‍ ദുഃഖമുണ്ട്, സ്ത്രീകള്‍ മാത്രമല്ല വേദനിക്കുന്നത്'; മീ ടൂവില്‍ ഉഷ ഉതുപ്പ്

'മീ ടൂ മൂവ്‌മെന്റ് എല്ലാ പരിധികളും ലംഘിച്ച് നീങ്ങുന്നതില്‍ തനിക്ക് ദുഃഖമുണ്ട്'
Published on


ന്ത്യന്‍ സിനിമ മേഖലയില്‍ ആഞ്ഞടിക്കുകയാണ് മീടൂ മൂവ്‌മെന്റ്. തനുശ്രീ ദത്തയുടെ തുറന്നു പറച്ചിലിന് പിന്നാലെ നിരവധി പേരാണ് തങ്ങള്‍ക്കുണ്ടായ അനുഭവം പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയത്. എന്നാല്‍ മീടൂ മൂവ്‌മെന്റ് കൈവിട്ടുപോകുന്നതിന്റെ ദുഃഖത്തിലാണ് പ്രമുഖ ഗായിക ഉഷ ഉതുപ്പ്. 

മീ ടൂ മൂവ്‌മെന്റ് എല്ലാ പരിധികളും ലംഘിച്ച് നീങ്ങുന്നതില്‍ തനിക്ക് ദുഃഖമുണ്ട് എന്നാണ് ഉഷ ഉതുപ്പ് പറയുന്നത്. ഇതിന് എങ്ങനെ പരിഹാരം കാണും എന്നതും ഉതുപ്പിനെ ദുഃഖത്തിലാക്കുന്നുണ്ട്. ഇത്ര വലുതായി മാറ്റാന്‍ അവര്‍ക്കാവുമെന്ന് താന്‍ ഒരിക്കലും ചിന്തിച്ചില്ല എന്നാണ് അവര്‍ പറയുന്നത്. എനിക്ക് വളരെ അധികം വിഷമമുണ്ട്. ഇത് അങ്ങനെ നടക്കേണ്ടതായിരുന്നില്ല. ഒരുപാട് പേരാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പലരീതിയിലും ഇത് വേദനിപ്പിക്കുന്നു. ഉഷ ഉതുപ്പ് പറഞ്ഞു. 

സ്ത്രീകള്‍ മാത്രമല്ല മീടൂ മൂവ്‌മെന്റിലൂടെ ദുഃഖം അനുഭവിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ തന്റെ ജീവിതത്തില്‍ ഇത്തരത്തിലുള്ള അനുഭവമുണ്ടായിട്ടില്ലെന്നാണ് ഉഷ ഉതുപ്പ് പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com