'ഇത് എന്ത് വേഷമാണ് ഞാന്‍ ധരിച്ചിരിക്കുന്നത്?'; മിസ് ഇന്ത്യവേദിയിലെ തന്റെ പ്രകടനം കണ്ട് പ്രിയങ്ക ചോപ്ര; വിഡിയോ

20 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൂടെ കണ്ണോടിക്കുകയാണ് താരം
'ഇത് എന്ത് വേഷമാണ് ഞാന്‍ ധരിച്ചിരിക്കുന്നത്?'; മിസ് ഇന്ത്യവേദിയിലെ തന്റെ പ്രകടനം കണ്ട് പ്രിയങ്ക ചോപ്ര; വിഡിയോ
Updated on: 
1 min read

ബോളിവുഡ് നടി പ്രിയങ്ക ചോപ്ര തന്റെ സിനിമ ജീവിതം ആരംഭിച്ചിട്ട് 20 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. 2000 ല്‍ മിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടതാണ് താരത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്. അതിന്റെ തൊട്ടടുത്ത വര്‍ഷം മിസ് വേള്‍ഡായി താരം കിരീടം ചൂടി. അന്ന് 18 വയസായിരുന്നു പ്രിയങ്കയ്ക്ക്. 20 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൂടെ കണ്ണോടിക്കുകയാണ് താരം. രസകരമായിട്ടാണ് മിസ് ഇന്ത്യ വേദിയിലെ തന്റെ പ്രകടനത്തെ താരം വിലയിരുത്തുന്നത്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. മിസ് ഇന്ത്യ റാമ്പിലേക്ക് നടന്നുവരുന്ന തന്നെ കണ്ടിട്ട് താരം ആദ്യം ചോദിക്കുന്നത്. എന്ത് വേഷമാണ് ഞാന്‍ ധരിച്ചിരിക്കുന്നത് എന്നാണ്.  അതിനൊപ്പം സ്റ്റേജിലെ തന്റെ സ്റ്റൈലന്‍ പ്രകടനത്തെ ട്രോളാനും താരം മറന്നില്ല. ആ സമയത്ത് തനിക്ക് മനോഹരമായ നീളമുള്ള മുടിയുണ്ടായിരുന്നെന്നും താരം ഓര്‍ത്തെടുക്കുന്നു. എന്നു മുതലാണ് തനിക്ക് മുടി നഷ്ടപ്പെട്ടതെന്നും താരം ചോദിക്കുന്നു.

മിസ് ഇന്ത്യ വേദിയിലെ ചോദ്യത്തിനുള്ള മറുപടിയേയും താരം പ്രശംസിക്കുന്നുണ്ട്. ഏദന്റെ പൂന്തോട്ടത്തിലെ ദൈവം നിങ്ങളാണെങ്കില്‍ ആദം, ഈവ്, സാത്താന്‍ ഇവരില്‍ ആരെ ശിക്ഷിക്കും എന്നായിരുന്നു ചോദ്യം. തന്റെ ഉത്തരം കേട്ടി ബുദ്ധിപരമായ മറുപടി എന്നാണ് താരം പ്രതികരിച്ചത്. മത്സരത്തില്‍ താന്‍ വിജയിആകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും തിരിച്ചുപോയി പരീക്ഷ എഴുതാനായി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്ത് നില്‍ക്കുകയായിരുന്നു എന്നാണ് പ്രിയങ്ക പറയുന്നത്. ഇരുപതുവര്‍ഷമായെന്നും ഇതുവരെ താന്‍ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

16ാം വയസിലെ തന്റെ ഫാഷന്‍ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും താരം കാണിക്കുന്നുണ്ട്. ഇതില്‍ നിന്നാണ് എല്ലാം തുടങ്ങിയത് എന്നാണ് താരം പറയുന്നത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. ലോകസുന്ദരി പട്ടം സ്വന്തമാക്കി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രിയങ്ക ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ദി ഹീറോ: ലവ് സ്‌റ്റോറി ഓഫ് എ സ്‌പൈ ആണ് താരത്തിന്റെ ആദ്യ ചിത്രം. ഇപ്പോള്‍ ഹോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് പ്രിയങ്ക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER